സ്‌നേഹിക്കുക, സംഹരിക്കരുത് എന്ന ബ്ലോഗിലൂടെ പ്രതികരിച്ച എല്ലാവര്‍ക്കും ഒരുപോലെ എന്റെ നന്ദി. ഓരോരുത്തര്‍ക്കും വ്യക്തിപരമായി മറുപടി എഴുതണമെന്ന് എനിക്കാഗ്രഹമുണ്ട്. സമയം ഒരു വലിയ തടസ്സമാകുന്നു. ഇതെഴുതുന്നതും ഷൂട്ടിംഗിനിടയിലാണ്. `എയ്‌ഞ്ചല്‍ ജോണ്‍' എന്ന ചിത്രത്തിന്റെ എറണാകുളം ലൊക്കേഷനിലാണ് ഞാനിപ്പോള്‍. പ്രതികരണം രേഖപ്പെടുത്തിയവരില്‍ തെറ്റു ചൂണ്ടിക്കാണിച്ചവരും വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തിയവരും ഉണ്ട്. ഈ വിമര്‍ശനങ്ങളെയും തെറ്റുകളെയുമെല്ലാം ഞാന്‍ ഉള്‍ക്കൊള്ളുന്നു മനസ്സിലാക്കുന്നു. തിരുത്താന്‍ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്യും.
ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് ഞാന്‍. ആ സന്തോഷം, അഭിമാനം നമുക്ക് പങ്കുവയ്‌ക്കാം. എന്റെ രാജ്യത്തിന്റെ പരമോന്നതമായ പല പുരസ്‌കാരങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അതിനൊന്നുമില്ലാത്ത ഒരു പ്രത്യേകത ഈ പദവിക്കുണ്ട്. രാജ്യത്തെ സ്‌നേഹിക്കുന്ന, സേവിക്കാനാഗ്രഹിക്കുന്ന ഒരാള്‍ക്ക് കിട്ടാവുന്ന ഏറ്റവും ഉയര്‍ന്ന ഉത്തരവാദിത്വങ്ങളില്‍ ഒന്നാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ വലിയ ഉത്തരവാദിത്വം മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞാനേറ്റെടുക്കുകയും എന്നാല്‍ കഴിയും വിധം ആ ഉത്തരവാദിത്വത്തിനോട് നീതി പുലര്‍ത്തുകയും ചെയ്യും.
സിനിമയില്‍ പട്ടാളവേഷങ്ങള്‍ പലതും ചെയ്‌തിട്ടുണ്ടെങ്കിലും ആ ജീവിതത്തോട് / മേഖലയോട് ഏറ്റവും താദാത്മ്യം പ്രാപിച്ച രണ്ടു ചിത്രങ്ങളാണ് മേജര്‍ രവി സംവിധാനം ചെയ്‌ത കീര്‍ത്തിചക്രയും, കുരുക്ഷേത്രയും. ആ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും, ചിത്രങ്ങള്‍ കാണുകയും വിജയിപ്പിക്കുകയും ചെയ്‌തവര്‍ക്കും നന്ദി പറയട്ടെ. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗിനായി കാശ്‌മീരിലും കാര്‍ഗിലിലും ചിലവഴിച്ച ദിവസങ്ങളാണ് പട്ടാളജീവിതത്തെ അടുത്തറിയാന്‍ എന്നെ സഹായിച്ചത്. അതികഠിനമായ പ്രതികൂല കാലാവസ്ഥയിലും താന്‍ സ്‌നേഹിക്കുന്നവരില്‍ നിന്നും തന്നെ സ്‌നേഹിക്കുന്നവരില്‍ നിന്നുമൊക്കെ അകന്ന് അല്ലെങ്കില്‍ ആ സ്‌നേഹം മുഴുവന്‍ രാജ്യത്തിനായര്‍പ്പിച്ച് അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍. ഞാനിവിടെ നില്‍പ്പുണ്ട്, നിങ്ങള്‍ സുഖമായുറങ്ങിക്കോളൂ എന്ന ഭാവത്തോടെ, ഓരോ നിമിഷവും ജാഗ്രതയോടെ, നമുക്കുവേണ്ടി രാജ്യത്തിനുവേണ്ടി കാവല്‍ നില്‍ക്കുന്ന സൈനികര്‍ എന്നെ അത്ഭുതപ്പെടുത്തി. തീവ്രവാദപ്രവര്‍ത്തനങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളും അധിനിവേശങ്ങളും നാമോരോരുത്തരേയും ആശങ്കാകുലരാക്കുന്ന ഈ നാളുകളില്‍ തന്റെ ജീവന്‍ പോലും തൃണവല്‍ഗണിച്ച് മഞ്ഞുവീണ് മരവിച്ച താഴ്‌വാരങ്ങളിലും മലമുകളിലും നമുക്കായി കാവല്‍നില്‍ക്കുന്ന സൈനികരെ ഞാന്‍ അന്നേ അതിരുകളില്ലാതെ സ്‌നേഹിച്ചു തുടങ്ങിയിരുന്നു.
ഒരു തീവ്രവാദിയാവാതിരിക്കാന്‍ നമുക്ക് മനസ്സുകളില്‍ മതിലുകള്‍ തീര്‍ക്കാം. പക്ഷേ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത, മതത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരില്‍ ഭ്രാന്തമായ രക്തദാഹവുമായി ആക്രമിക്കാന്‍ വരുന്നവരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് മനസ്സിലും കൈയ്യിലും ആയുധമെടുക്കുകയേ നിവൃത്തിയുള്ളൂ. അനുദിനം വര്‍ദ്ധിച്ചുവരുന്ന അപകടകരമായ ഈ ആക്രമണങ്ങളില്‍ നിന്നെല്ലാം നമ്മളെ, നമ്മുടെ അച്ഛനമ്മമാരെ, സഹോദരീസഹോദരന്മാരെ, മക്കളെ രക്ഷിക്കാന്‍ ഊണും ഉറക്കവുമുപേക്ഷിച്ച് പ്രയത്‌നിക്കുന്നവരുടെ ഭാഗമാവാന്‍ ഞാന്‍ തീരുമാനിച്ചതങ്ങിനെയാണ്.
രാജ്യസേവനത്തിനായി ലഭിക്കുന്ന ഒരവസരവും ഞാന്‍ പാഴാക്കിയിട്ടില്ല. ജീവിതത്തിലൂടെയും, ഞാന്‍ അഭിനയിച്ച ചിത്രങ്ങളിലൂടെയും അത് പ്രകടിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുമുണ്ട്. ഇതില്‍ എടുത്തുപറയേണ്ട ഒന്നാണ് തീവ്രവാദമുക്തമായ ലോകം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന `ആക്‌ട് ഫോര്‍ ഹ്യുമാനിറ്റി' എന്ന സംഘടനയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. രണ്ടു വര്‍ഷമായി ആക്‌ട് ഫോര്‍ ഹ്യുമാനിറ്റിയുടെ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവമാണ്. ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ എന്നെ ഏല്‍പിച്ച തീവ്രവാദവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക എന്ന ചുമതല ഞാന്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവിടെയും എന്റെ ചുമതല സമാനമാണ്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്‌ക്കായി പ്രവര്‍ത്തിക്കുന്ന സൈന്യത്തിലേക്ക് നമ്മുടെ സേവനത്തിന്റെ ആവശ്യകത യുവാക്കളെ ബോധ്യപ്പെടുത്തുക എന്നതാണത്.
അതിശക്തമായ നമ്മുടെ സുരക്ഷാസംവിധാനങ്ങളെ ഭേദിച്ച് നമ്മുടെ രാജ്യത്തിനുള്ളില്‍ കടന്ന് നിത്യജീവിതത്തില്‍ പോലും അസ്വസ്ഥതകള്‍ വിതയ്‌ക്കാന്‍ നമുക്കെതിരായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കാവുന്നുവെങ്കില്‍ അവര്‍ എത്രമാത്രം ശക്തരാണെന്ന് മനസ്സിലാക്കുക. അവയെ ചെറുക്കാന്‍ നമ്മുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രയത്‌നിക്കുന്നവരുടെ കൂടെ ചേരാന്‍, നമ്മുടെ രാജ്യത്തെ സേവിക്കാന്‍ നമുക്കുള്ള ചുമതല മനസ്സിലാക്കുക. അതിനായി മുന്‍പോട്ടുള്ള ഓരോ ചുവടുവയ്‌പും നമുക്ക് ഒരുമിച്ചാവാം.
103 comments:
ആദ്യം തന്നെ ലാലേട്ടന് ഒരായിരം നന്ദി പറയാന്‍ ആഗ്രഹിക്കുന്നു ..........വളരെ വലിയ ഒരു നേട്ടമായി രാജ്യം ഇതിനെ കാണുന്നു ...വെറും ഒരു സിനിമാതാരം എന്നതിലുപരി സാമൂഹ്യ സേവകനയും മാറാന്‍ കഴിഞ്ഞതിനു ലാലേട്ടന് അഭിനന്ദനങള്‍ .........കച്ചവട മനോഭാവം എല്ലാടത്തും കൊടികുത്തി വാഴുമ്പോള്‍ താങ്കളുടെ ഈ നേട്ടം എല്ലാവരെയും വിസ്മയിപ്പിച്ചു കളഞ്ഞിരിക്കുന്നു.....പിന്നെ ഒരു പരാതി ഉള്ളത് താങ്കള്‍ ബ്ലോഗില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നില്ല എന്ന് മാത്രം........പിന്നെ ഈ പോസ്റ്റില്‍ ആദ്യം അഭിപ്രായം രേഖപെടുത്താന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി കണക്കാക്കുന്നു ......ഞങ്ങള്‍ ലാലേട്ടന് ഒപ്പമുണ്ട് ....ഇനിയും കീഴടക്കാന്‍ ഉണ്ട് ധാരാളം .....എല്ലാ ഭാവുകങ്ങളും........
ജിക്കു വര്‍ഗീസ്
ചുങ്കത്തില്‍ പറമ്പില്‍
വാഴൂര്‍ പ.ഓ കോട്ടയം
ഫോണ്‍ : 0481-2457060
സന്ദര്‍ശിക്കുക :http://www.sathyaanweshakan.co.cc/
ലാലേട്ടാ നന്ദി, അങ്ങയുടെ ബ്ലോഗില്‍ നമ്മുടെ പ്രസ്ഥാനത്തെ കുറിച്ച് പരാമര്‍ശിച്ചതിനു,ഒപ്പം ഒരപേക്ഷ കൂടി, ഈ പ്രസ്ഥാനത്തിന്റെ അഥവാ നമ്മുടെ ആക്റ്റ് ഫോര്‍ ഹുമാനിറ്റിയുടെ ആവശ്യകതയെ കുറിച്ച് അടുത്ത ബ്ലോഗില്‍ , കുറച്ചു കൂടി വിശദമായി പറയണം....ഈ ബ്ലോഗിന്റെ വായനക്കാരെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ അതിനു കഴിയും...മറ്റൊന്ന്, രാജ്യ സുരക്ഷ സൈനികരുടെ മാത്രം കാര്യമല്ല, അത് ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള മാറ്റര്‍ ആയിരിക്കട്ടെ അടുത്തത്. നന്ദി,നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ....അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.
ലാലേട്ടന് നമസ്ക്കാരം ..
മനുഷനെ സ്നേഹിക്കുന്ന .. മനുഷ്വത്വം കാണിക്കുന്ന .. തലമുറയെ വളരാന്‍ ,,act for humanity ക്ക് കഴിയട്ടെ . നമുക്ക് ഏവര്‍ക്കും പ്രാര്‍ത്ഥിക്കാം ""humanity യെ കുറിച്ച് ബ്ലോഗില്‍ കുറച്ചുകൂടെ എഴുതിയാല്‍ നന്നായിരുന്നു " ." എല്ലാ വിത ആശംസകളും ലാലേട്ടന് ഈ ബ്ലോഗിലൂടെ ഞാന്‍ നേരുന്നു "
ACT FOR HUMANITY QATAR" .. SUBU MELATTUR .009746422916 . subu.kunnummal@gmail.com
ലാലേട്ടന് നമസ്ക്കാരം ..
മനുഷനെ സ്നേഹിക്കുന്ന .. മനുഷ്വത്വം കാണിക്കുന്ന .. തലമുറയെ വളരാന്‍ ,,act for humanity ക്ക് കഴിയട്ടെ . നമുക്ക് ഏവര്‍ക്കും പ്രാര്‍ത്ഥിക്കാം ""humanity യെ കുറിച്ച് ബ്ലോഗില്‍ കുറച്ചുകൂടെ എഴുതിയാല്‍ നന്നായിരുന്നു " ." എല്ലാ വിത ആശംസകളും ലാലേട്ടന് ഈ ബ്ലോഗിലൂടെ ഞാന്‍ നേരുന്നു " ACT FOR HUMANITY QATAR" .. SUBU MELATTUR .009746422916 . subu.kunnummal@gmail.com
abhinayam
padam pidithham
masalapodi vilppana
magic kaanikkal
pattaala joli
enjoyment
vaikittathhe paripaadi
osho adhyaathmikatha
kollaam ithaanu serikkum all rounder. Abhinandhanangal!!
പ്രീയ ലാലേട്ടാ സന്തോഷം.താങ്കളുടെ പ്രവര്‍ത്തനത്തിനും സമൂഹത്തിലെ സാധാരണക്കാര്‍ക്കൊപ്പം അവരിലൊരാളായി നമ്മെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തീവ്രവാദത്തിനെതിരെ സ്വന്തം അഭിപ്രായം തുറന്നുപറയുന്നതിനും. പക്ഷെ അധികാരക്കസേരയിലിരിക്കുന്നവര്‍ തന്നെയല്ലേ ഒരു പരിധിവരെ ഇവിടെ തീവ്രവാദം വളര്‍ത്തുവാന്‍ ഒത്താശ ചെയ്യുന്നത്. രാജ്യ്ദ്രോത്തിനു കൂട്ട് നില്‍ക്കുന്ന എത്രയേറെ കപട രാജ്യസ്നേഹികളെ നമ്മള്‍ കണ്ടു. അധികാരത്തിലിരിക്കുന്നവരുടെ സ്ഥാപിത താല്പ്പര്യങള്‍ നിറവേറ്റാനാണ് ഇവിടെ മതത്തെ ഉപയോഗിക്കുന്നത്. വര്‍ഗീയത കുത്തി വച്ച് മനുഷ്യനെ തമ്മിലടിപ്പിക്കുവാന്‍ മുന്നില്‍ നില്‍ക്കുന്നത് ഇവരൊക്കെ തന്നെയാണ്. പണത്തിനു വേണ്ടി സ്വന്തം രാജ്യത്തെ വിറ്റ് തുലയ്ക്കുകയും പണയപ്പെടുത്തുകയും ചെയ്യുന്നവര്‍ തീവ്രവാദികളും രാജ്യദ്രോഹികളും തന്നെയല്ലേ? ഒരു ഭാഗത്ത് ജീവിതംപോലും ഉഴിഞ്ഞു വച്ച് രാജ്യത്തിന് വേണ്ടി പൊരുതുന്ന ധീര ജവാന്മാര്‍... അവരുടെ പേരില്‍ പോലും കുംഭകോണം നടത്തുന്ന അധികാരിവര്‍ഗം. അകത്തുനിന്നായാലും പുറത്തുനിന്നായാലും തീവ്രവാദത്തെ നാം ഒന്നായി പ്രതിരോധിക്കെണ്ടിയിരിക്കുന്നു. താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്കളോടൊപ്പം ഒരാളായി എല്ലാ ഭാവുകങ്ങളും.
സ്നേഹപൂര്‍വ്വം, മുള്ളൂക്കാരന്‍. mullookkaaran@gmail.com
മോഹന്‍ലാലിന് പദവി ലഭിച്ചു, മോഹന്‍ലാലിന് പദവി നല്‍കി... ഇങ്ങിനെ വാര്‍ത്തകള്‍ക്കേള്‍ക്കുന്നതിലും സുഖമുണ്ട് താങ്കളുടെ വാക്കുകളിലൂടെ ആ അനുഭവം വായിക്കുവാനായപ്പോള്‍. അഭിനന്ദനങ്ങള്‍... :-)
ചില കാര്യങ്ങള്‍ മനസിലാവാതെയുണ്ട്:
1) സൈനത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആവണമെന്നു പറയുന്നു. പക്ഷെ, സൈന്യത്തിന്റെ സേവനങ്ങള്‍ പ്രത്യക്ഷത്തില്‍ ജനങ്ങളിലേക്കെത്തുന്നതല്ലല്ലോ! അപ്പോള്‍ എന്താണ് അങ്ങയിലൂടെ സൈന്യം പ്രതീക്ഷിക്കുന്നത്? റിക്രൂട്ട്മെന്റ് നടക്കുമ്പോഴോ മറ്റോ ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടാമെന്നല്ലാതെ എന്തു ചെയ്യുവാന്‍ കഴിയും?
2) “സൈന്യത്തിലേക്ക് നമ്മുടെ സേവനത്തിന്റെ ആവ്ശ്യകത...” - സൈന്യത്തിനു വേണ്ടി സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്തു സേവനമാണ് നല്‍കുവാന്‍ കഴിയുക?
3) ‘കീര്‍ത്തിചക്ര’യിലും ‘കുരുക്ഷേത്ര’യിലും പട്ടാളത്തിന്റെ നേര്‍ ചിത്രമാണോ കാണിച്ചു തന്നത്? നല്ല വശങ്ങള്‍ മാത്രം എടുത്തു കാണിച്ചു എന്നു കരുതിയാല്‍ തന്നെ; ആയുധം വലിച്ചെറിഞ്ഞു തീവ്രവാദിയുമായി മല്‍പിടുത്തം നടത്തുക, അതു കഴിഞ്ഞ് ആയുധം അടുത്തു തന്നെയിട്ട് തിരിഞ്ഞു നടക്കുക... ഇങ്ങിനെയാണോ ഇന്ത്യന്‍ പട്ടാളം? ഒടുവില്‍ മേജര്‍ മഹാദേവന്റെ ഈ മണ്ടത്തരം കാരണം ഏറ്റവും മിടുക്കനായ ഒരു കമാന്‍ഡോ മരിക്കുകയും ചെയ്തു! സിനിമാറ്റിക്ക് ആക്കുന്നത് മനസിലാക്കാം, പക്ഷെ യുക്തിസഹമാവണം അങ്ങിനെയുള്ള മാറ്റങ്ങള്‍. അല്ലെങ്കില്‍ പട്ടാളത്തെ പരിഹാസ്യപാത്രമാക്കുകയായിരിക്കും ഇത്തരം ചിത്രങ്ങള്‍ ചെയ്യുക.
4) കാശ്മീരിലും മറ്റും പട്ടാളം നെറികേടുകളും കാട്ടുന്നില്ലേ? (വാര്‍ത്തകളിലൂടെ മാത്രം അറിവുള്ളത്...) സിനിമയിലൂടെ അവയൊക്കെ വിമര്‍ശിക്കപ്പെടേണ്ടതല്ലേ? എങ്കിലല്ലേ അവരും ആ തെറ്റുകള്‍ തിരുത്തുവാന്‍ തയ്യാറാവുകയുള്ളൂ? രാജ്യസ്നേഹത്തിന്റെ പേരില്‍ പട്ടാളത്തിന്റെ ദുര്‍ചെയ്തികള്‍ മറച്ചു വെച്ച്, അവരുടെ മഹാത്മ്യം മാത്രം വാഴ്തിക്കൊണ്ടിരുന്നാല്‍ അവര്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോവുമോ?
--
We all are proud of you....
kenal mohanlal........
laettanu ente ellavitha asamsakalum nerunnu................
enniyum oyarangalileku sancharikan jan daivathinodu prarthikam........
by
Prasad chalil
narikode
taliparamba
kannur(dist)
9746034832(Ph:)
അഭിനന്ദനങ്ങള്‍, ഒപ്പം ആത്മാര്‍ത്ഥമായി, എല്ലാ സ്നേഹവും ഉള്‍ക്കൊള്ളിച്ച് മലയാളിയുടെ അഭിമാനതാരത്തെ സല്യൂട്ട് ചെയ്യുന്നു
സ്നേഹപൂര്‍വ്വം
ലാലേട്ടാ എല്ലാ നന്മകളും നേരുന്നു .... യാത്രയില്‍ ഒരു താങ്ങായി ഞങ്ങളും ഉണ്ടാവും,
congrats lalettan for your new achievement... and thanks to make us proud (as lal fans)...
അങ്ങിനെ വീണ്ടും ഒരു പോസ്റ്റ്.
പക്ഷെ, എന്ടോ , ലാലേട്ടാ ഈ പുതിയ പദവിയുടെ ന്യൂസ് വായിച്ചിട്ട് അങ്ങിനെ വലിയ സന്ദോഷം ഒന്നും തോന്നിയില്ല. If at all there is a situation, will you offer your services cancelling your film assignments?
എന്ടായാലും കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ലാലേട്ടന്‍ അഭിനയിച്ച ഒരു നല്ല സിനിമ - ഭ്രമരം- കാണാന്‍ കഴിഞ്ഞതില്‍ വളരെ വളരെ സന്ദോഷം. ഇനിയും നല്ല ചിത്രങ്ങള്‍ ലാലേട്ടന്‍ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
Best wishes for the LT COLONEL MOHAN LAL To start the this site to prevent the terrorism.I am always with you this purpose.
Jai LALETTAN
ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു. പക്ഷേ ഇതു ഭരണഘടനാ വിരുദ്ധമല്ലേ?
ലാലേട്ടന് നമസ്ക്കാരം ..
മനുഷനെ സ്നേഹിക്കുന്ന .. മനുഷ്വത്വം കാണിക്കുന്ന .. തലമുറയെ വളരാന്‍ ,,act for humanity ക്ക് കഴിയട്ടെ . നമുക്ക് ഏവര്‍ക്കും പ്രാര്‍ത്ഥിക്കാം ""humanity യെ കുറിച്ച് ബ്ലോഗില്‍ കുറച്ചുകൂടെ എഴുതിയാല്‍ നന്നായിരുന്നു " ." എല്ലാ വിത ആശംസകളും ലാലേട്ടന് ഈ ബ്ലോഗിലൂടെ ഞാന്‍ നേരുന്നു "
sree mohanlal deserves appreciation in considering defence service a respectable profession when most of the actors prefer to get a seat to contest elections. mohanlal adopted a different path.kgkvayalar poet
ഹരീയുടെ കമന്റിന് എന്റെയും കൈയൊപ്പ്. വീരേതിഹാസവത്കരിച്ച സൈന്യത്തിന്റെ നിറപ്പകിട്ടാര്‍ന്ന കഥകളാണ് നാടകീയത കലര്‍ത്തി സിനിമകള്‍ നല്‍കുന്നത്. കലാസൃഷ്ടിയുടെ മികവിനോ നിലനില്‍പ്പിനോ ഈ അമിത നിറംപിടിപ്പിക്കല്‍ ആവശ്യമില്ല.
ഇതൊന്നുമല്ല സൈന്യം എന്ന് ബര്‍ണാഡ് ഷായുടെ 'ചോക്കലേറ്റ് ക്രീം സോള്‍ഡിയര്‍' (Arms and the Man ) പറയുന്നുണ്ട്. ധീരത എന്നത് ആദര്‍ശവത്കരിക്കപെട്ട ക്വിക്സോട്ടിസം അല്ല എന്നും.
'ഒരു പട്ടാളക്കാരന്റെ ജീവിതം എന്താണെന്ന് നിങ്ങള്‍ക്കറിയില്ല' എന്ന് ആദ്യത്തെ ഇംഗ്ലീഷ് നാടകമായ കുരങ്ങിന്റെ കൈപ്പത്തിയിലെ (The Monkey's Paw) സര്‍ജന്റ് മേജര്‍ മോറിസ് പറയുന്നു.
അക്രമാസക്ത ദേശീയതക്കും ഭരണകൂട ഭീകരതകള്‍ക്കും നിരവധി തവണ നമ്മള്‍ വിധേയരായിട്ടുണ്ട്. ഉദാഹരണങ്ങള്‍ നിരവധി. മോഹന്‍ലാലിനെ പോലെ കലാ-സാംസ്കാരിക രംഗത്തു നിന്നുള്ള ഒരാളിന്റെ ഇടപെടല്‍ ഈ തെറ്റായ പ്രതിഛായാ നിര്‍മാണത്തിന് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യം എന്റെ ആരാധകനു നന്ദി പറഞ്ഞുകൊള്ളുന്നു..എന്റെ എല്ലാ വിധ ആശംസകളും അറിയിക്കുന്നു.. കൂടെ ഒരു സല്യൂട്ടും.. ഞാന്‍ ഒരു കൊച്ചു കുട്ടി ആണ് അതിനാല്‍ ഞാന്‍ കൂടുതല്‍ വിവരിക്കുന്നില്ല..
.... ജിതിന്‍രാജ് ടി കെ ....
.. ടി കെ ഹൌസ് മൂലക്കീല്‍ ..
വെങ്ങര പി ഓ - 670305 കണ്ണൂര്‍
.. ഫോണ്‍ : 9995481151 ..
laletta... its really great to hear and see that wonderful thing.... we all proud for you, really you deserve it...
Retheesh Gopi
Doha, Qatar
+9743496998
toretheesh@gmail.com
a salute to laalettan
രാജ്യസ്നേഹത്തിന്റെ ഉദാത്തമായ ഒരു മാതൃകയായി ഞാന്‍ ലാലേട്ടന്റെ ഈ സ്ഥാനലബ്ധിയെ കാണുന്നു..എന്റെ അഭിവാദ്യങ്ങള്‍.
Abhivadyangal.... Ashamsakal...!!!
Priya Laletta,
Nammude jeevithathil rajyathinu vendi enthenkilum cheyyan kazhinjal athil param punaym vere onnum undennu njan karuthunnilla. Athinulla bhagyam thankalkku labhichirikkunnu ennullathu malayali aya eninnuk abhimanikkavunna onnanu.Ee samoohathinu vendi enthenkilum ennal kazhiyunnathu cheyyanam ennundu.
iam proud 2 live in this nation because of you
iam very proud to say that iam an INDIAN because of you........
സ്കൂളില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ അറ്റെന്‍ഷനില്‍ നിന്നിലെങ്കില്‍ വടിയുമായി വന്ന് അതിന്‍റെ വെടിപ്പോടെ തല ഉയര്‍ത്തിപിടിച്ചു നില്‍കാന്‍ പഠിപിച്ച പി ട്ടി മാഷിനെ ഒരു കൊച്ചു പരിഭവത്തോടെ കൊച്ചു കുഞ്ഞായ ഞാന്‍ നോക്കിയിട്ടുണ്ട് ....ഇന്ന് രാജ്യത്തിന്‍റെ പുറത്തു പല ഭാഗത്തും ജീവിച്ചപ്പോഴും ജീവിക്കുമ്പോഴും -[അമേരിക്കയിലും ഫ്രാന്‍സിലും] -"Are you an Indian? "എന്ന സായിപ്പിന്‍റെ ചോദ്യത്തിനു ഉത്തരം പറയുന്നത് പണ്ട് പി ട്ടി മാഷ് പഠിപിച്ച പോലെ തല ഉയര്‍ത്തി പിടിച്ചാണ് ..അത്രക്കും ആദരവും ബഹുമാനവും ആണ് ഇവിടങ്ങളില്‍ ഞങ്ങള്‍ക്ക് അനുഭവം...Indian traditions,culture,dressing,food...
അങ്ങിനെ എല്ലാതിനോടും അവര്‍ക്ക് സ്നേഹമാണ്...ഒരിക്കല്‍ എന്‍റെ
ഭര്‍ത്താവിനോട് ഒരു സായിപ്പ് പറഞ്ഞു "You Indian guys are lucky!"
എന്ന്‍ ....ഞങ്ങളുടെ ജീവിത രീതി കണ്ട് മനസിലാക്കിയ സായിപ്പ് പാസ് ആക്കിയ കമന്‍റ്....എന്തായാലും താങ്കള്‍ക്കു ഞങ്ങളുടെ ആശംസാ സല്യൂട്ട് ഇതിനോടൊപ്പം രേഖപ്പെടുത്തുന്നു .... HEARTFELT CONGRATS!!!!
ആശംസകള്‍ !!!!!!
Lalettan illathe njagalkkenthu aghosham...........
lallettan illathe njagalkkenthu aghosham.............
2 film ill kenal aayath kond
life ill kenal rank
ithu nalla kooth
ennaal suresh gopikk ig rank nalkanam
mammootty cbi director rank nalkanam
saikumarinnu vadhashiksha nalkanam
iiiiiiiithhhhhhuuuuu naaaaaalllla koooothhhhhhhhh
ighane poyyaal actor ayyal mathi avashyamullath abhinayikkam
iam very proud off u .but i can interestin join ur unit.
Priyappetta LAALETTANE Blogil Kaanan kazhinjathil Paranjariyikkanakatha Santhosham!May GOD BLESS U
aaaapriyappetta Laalettaaaaaaaa,Entha Pattalathil Chernne?PADAMONNUM ILLEEE?
ലാലേട്ടാ...താങ്കളുടെ വാക്കുകളിലൂടെ തന്നെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.. കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.
ആശംസകള്‍ Laletta, Orayiram Ashamsakal!!!!!! Awaiting more & more from u. May God bless u & yr family. All the best.
താങ്കളുടെ സന്മന്‍സ്സിനു നന്ദി
ജയ് ഹിന്ദ്
9995257524
Good Lalleetta!!!!Keep it up-We all are with you!!!!
we are proud of you as an actor and a patriot.In films you just show off your talent but in real life you prove to be very sensitive to contemporary issues. This is quite unexpected.Usually actors try to be away from life around them. They act according to the directions,but they like to keep a distance from ordinary life.Your views are also extraordinary. Your writings make me feel that one particular issue could be viewed in that way also. Please keep up your writing skills. Greetings.
sabu kumily 9446350359
Nice Blog. Congrats.
-Zakir Ali ‘Rajnish’
{ Secretary-TSALIIM & SBAI }
[Editor- Children’s Poem & Adult’s Poem]
lalettanu..ente eliya abhinandanangal....thankale poleyullavar njangalku prachodhanamaakunnu....
Arunkumar G
Idukki(Thookkupalam)
vismayam@rediffmail.com
never forget to remember u "eatten"....i wish u to call "eatten" b'cos in my heart it's the feeling about u...luv un sooooooooo..............much.....it's not b'cos of "aradhana" may be it's b'cos of......my love t u in my heart...i wish u will call me...plssssssssssssssssssssssssssssssssssssssssssssssssssssss.....
+919995895170
അണ്ണാ.... നമ്മുക്കു കയ്യികൾ കോർക്കാം തീവ്രവാതത്തിന്നൂം അടിചമർത്തലുകൾക്കും എതിരെ പോരാഡാൻ...... വളർന്നു വരുന്ന എന്നെ പോലെ പത്താം ക്ലാസ്സുകാരനെങ്കിലും രാജ്യത്തിനു വേണ്ഡി ജീവിക്കുവനായിട്ടും ഇന്നു കരയുന്ന ഓരോ കുഞ്ഞിന്റെ കണ്ണിലും ഇനി കണ്ണീരിന്റെ നിഴൽ പൊലും ഉണ്ടാവാതിരിക്കാൻ പ്രാർത്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ആകാം ........തളരുന്ന ബാല്യങ്ങൾ ഇനി ഈ രജ്യത് ഉണ്ടാവരുത്തു.....പൗരൻ മാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണുകളിൽ ആത്മിയതയുടെ പ്രകാശമാവട്ടെ ഉണ്ടാവേണ്ടത്.........അങ്ങനെ ഉള്ളിൽ തുഡിക്കുന്ന ഈശ്വാരാംശത്തെ മാലോകർ അറിയട്ടെ......
സ്വന്തം മുൻബിലുള്ള സഹൊതരന്മരുടെ കണ്ണിലെ കണ്ണീർ തുടച്ചു മാറ്റുവാനും മറ്റുള്ളവരുടെ വേദനകളും സന്തോഷങ്ങളും നമ്മുടെത് കൂടിയായി കാണുവാനുമല്ലേ ക്രിസ്തുവും നബിയും ശ്രീകൃഷ്ണനും ശങ്കരാചര്യനും ഇന്നു ഹെർമൻ ഹെസ്സയും പൊലുള്ള എഴുത്തുകാരും പറഞ്ഞതും............
അങ്ങനെ ഒരിക്കal മനുഷ്യr അറിയും....ഉള്ളില്ലേ ഈശ്വരനെ.. അന്നു നമ്മുക്കു അഭിമാനിക്കാം നമ്മുടെ നാഡിനെ പറ്റി.... tagore പാടി:
WHERE the mind is without fear and the head is held high
Where knowledge is free
Where the world has not been broken up into fragments
By narrow domestic walls
Where words come out from the depth of truth
Where tireless striving stretches its arms towards perfection
Where the clear stream of reason has not lost its way
Into the dreary desert sand of dead habit
Where the mind is led forward by thee
Into ever-widening thought and action
Into that heaven of freedom, my Father, let my country awake.
നമ്മുടെ ഇഡ നെഞ്ചിലെ താളവും അതായിരിക്കട്ടെ
maa tujche saalaam........
thangalude suhruthu alenkuttan
e-mail:alengeorge14@gmail.com
mob:veettukau medichu tharilla
kootukarante mob:9446403621
olickal(h)
kadaplamttom p.o,pala
kottayam d.t.s
pin:686571
പ്രിയപ്പെട്ട എന്റെ ലാലേട്ടനു നന്ദി പറഞ്ഞുകൊള്ളുന്നു...ഒരു സിനിമ താരം എന്നതിലുപരി ഇപ്പോള്‍ താങ്കള്‍ ഒരു സാമൂഹിക സേവകന്‍ കൂടി ആകുവാന്‍ കഴിഞ്ഞതില്‍ ഒരായിരം അഭിനന്ദനങ്ങള്‍ നേരുന്നു...
ഞാന്‍ ഇപ്പോള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണ്... ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..
Phone : 04972874740 , 9995481151
Surprised to see your blog!!
If this is for real, my hearty congrats for all your accomplishments... This one in particular, an award which no actor would have ever expected to be honoured with!!!
Looking forward to many more surprises from you and hope you will be a bit more selective in taking up new projects...
My best wishes to you and your family..
With Regards,
Vishnu,
+4917682052492,
Deutschland
This msg is for all persons who have written hatred comments here.. Please please please do not show your ugly side here. Be a MAN and learn to appreciate good things. We like mohanlal, but we like all other actors too, and we are are not coming to spread hatred towards them. Please do not make this page dirty. mammootty fans fighting with mohanlal fans are all old things..it is out of fashion. learn to appreciate.stand tall
ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് മനസിലാക്കാന്‍ ..വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഒരു പ്രചോദനം ആകാന്‍ ...രാജ്യസ്നേഹം എല്ലാ ജനഹൃടയങ്ങളിലും ഉണ്ടാകാന്‍ ... ലാലേട്ടാ താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാപേര്‍ക്കും ഒരു മാതൃകയാകട്ടെ എല്ലാ ആശംസകളും .....ജയ് ഹിന്ദ് ...സ്നേഹപൂര്‍വ്വം നിഖില്‍ ...009745470574
priyapetta laletta njan parayunnathu shari aano ennariyilla but njangal orkut venugopal community ullavar RCC oru programme conduct cheythirunnu SASNEHAM athu usual programme ninnu different aayirunnu, njan ippol parayunnathu lalettanu oru mega show conduct cheythittu athil ninnu kittunna cash kondu tvm chackai oru old age home nadakkunnundu avide enthenkilum cheythu koode karanam avide kure vayasaya achanmarum,ammamarum undu sneham kittathe snehathinu vendi kothikuunna kurachu manasukal njan aadhyam enthenkilum cheyyam ennu vicharichu pakshe njan oru pennu vicharichal enthu nadakan alle athinum oru limit undu lalettan avarodothu oru day chilavazhichal oru pakshe avarkku ee janmathil kittavunna ettuvum nalla oru divasam aayirikkum enikkariyilla shari aanu ennu thettanenkil oru anugathiye pole kandu kshamikkukka njan valare accidental aayittanu ee blog kayariyathu njan kure nalayiii lalettante number anveshikkunundayirunnu pakshe ariyillalo engane aanu eettan ennu chilappol ishtapettillenkiloo ennnu
Sheena harikumar
Manacaud
Trivandrum
Phone 9746595112
ഡിയര്‍ ലാല്‍ സര്‍ "സ്വതന്ത്ര ദിന ആശംസകള്‍"
"മാലിന്യ വിമുക്തമായ ഒരു കേരളം " എന്നാ ചിന്ത എന്ത് കൊണ്ടും അഭിനന്ദനീയം തന്നെയാണ്...
നാം ഓരോരുത്തരും ആരോഗ്യവകുപ്പും ഒന്നിച്ചു നിന്നെ ഇതില്‍ ഒരു പരിഹാരം കണ്ടെത്തുവാന്‍ കഴിയു.....അതിനായി യുവതലമുറയെ ഉദ്ബോടിപികുവാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു....
"മാലിന്യങ്ങളില്‍ നിന്നും രോഗന്കളില്‍ നിന്നും നമുക്ക് സ്വതന്ത്രം നേടാം "
ജയ് ഹിന്ദ്
Lalettanu orayiram salute,
terrorisum vazunna nammude indiail athine cherukkan naam badyastharanu. lalettante jeevitha yathrayil keraliyarude prarthana ennum undakum. enikku makanekkalum valuthanu ente nadu ennu paranja ummayude nadaya kannurilanu njan. akramangale cherukkan njanum ente nattukarum ennum lalettante koode undakum.bharath mathe ki jay .
Mrudhul
Payyannur
Kannur
PH:04985222662
First of all, I salute you Lalettan,
I am Jithin antony. I am very happy to have little time here with my dear lalettan. I am a great fan of you my dear lalettan. I have planned to make a presentation CD based on you. For that i am collecting your films from the earlier times..... Me also planning to enter in the film field...Not as an actor....cz, no one in the malayalam film industry can replace you....the great actor.... So i am planning to write scrips......You have many other peeks also to conquer.....
Ph: 9961636602
9995679691
e-mail: cdjithin@gmail.com
cdjithin@yahoo.com
cdjithin@ymail.com
cdjithin@rediffmail.com
cdjithin@rocketmail.com
cdjithin@live.com
cdjithin@hotmail.com
if u reply me..it will be very happy for me........
Plse dont avoid me.....lalettaaaa.........love to see all your films......
Will you act in my film if i wrote a extraordinary script, which will really cool the hearts........
ph: 9961636602
0503898456
0558072171
ashraf amayil
working in dubai
congrgs lal
dear laletan i have a suggesion about our movement ie we should take the public opinion about whatever we do.
we should initiat to take action for the youth who are trapped by the terrorism.
thats all thank you have a nice day.
I've seen most of your films since a child and seen most of your films. I still wish malayalam cinema makes those evergreen movies of the 1980s & 1990s. Your combination with Sreenivasan is the most remarkable pair I suppose, these are truly classics.
You'll continue to live on in our hearts for ever. Our wishes on your personal life and career, keep entertaining us. May GOD bless you.
Warm Regards,
R. Thomas
hi lal chetta hw r u? i think u so bzy now.my name vishnu from tvm.eswaramangalams frnd.....
hi lalatta
daridran
People are saying India is a great Military power .But whenever a crissis comes the fact will come out.Indian internal security is just a joke .Indian politicians have only short term missions ;that too concentrated on a small area .Also after getting this award what mohanlal is going to do serve the nation certainly not ;he will continually act in cinema.These are all publicity stunds .We are living in a nation with out mission............................
Daridran
daridran
09886314505
Dear LtCol.Mohanlal,
Your committment and Love to our country is great sir. We are very proud of you sir. Our heartiest congratulation to you and your family. We love you and your all films
KRISHNA DASAN /RADHIKA from Pune
09421004964
lalletta congrats on recieving Lt.Col rank .ur an inspiration for next gen army cadets like us.thank u lalleeta 4 being der 4 us
Jacib
+9744376900
Sri Lal ,
being a great fan of your immense talent in acting ,and modesty ,
I was bowled over by your attitude to our brave men of the army so much so that you have joined them as an officer and proved to be a beacon light to Keralites .
May God bless you with a healthy life ahead
hariwrite.blogspot.com
shilpasociety.org
we r proud of u laletta.........
hi laletta
i am also working against terrorism ...5thats through my talk..and words
i hate that...
i am very happy to communicate with u thrugh comments...
we r proud of u....
salute to Lt.Col mohanlal...
(vimarshangal undu...
mmaanga ulla mavilalle kalleriyoo)
Dear Lalettan,
It is quite thrilling for me to know that you joined Indian Territorial Army. It is really a spelndid achievement of yours and we are all happy and proud of your grand achievement. There is of course no doubt that such a good result is the outcome of your hard work and commitment.
I am writing this to drive your attention to a wonder-kid 'Jagannadhan' , a hard core fan of you. (I couldnt find any other way to contact you). The kid, son of my friend Jyothirmayi(diong her research at Trivandrum), is just 1 1/2 yrs old. But he started recognising your pics and TV shows at an age of 7 months!!!!. I recently took him for a drive in Trivandrum city and he even notices the smallest movie posters and flex-ads with your face in them!!!! and started yelling 'Laluuuu' 'Laluuuuu'. How could it happen to such a young-age kid? More over when he hear the songs such as 'Kalyana kacheri' or 'kai niraye vennatharam'.. in radio or even hear others singing.. he recognises the song and starts dancing and yelling out 'laaluuu'.!!! We, the friends of Jyothirmayi and her husband Jayakrishnan, who is working ad Dy. system Administrator at Guruvayur Devaswom, are looking forward a chance to bring the kid to your presence. It would be a thrilling moment for him and for us. How could i contact you Laletta?
ANyway i am giving Mr. Jayakrishnans cell number below. Hope the meeting of real Jagannadhan and little Jagan will happen soon..!!!
regds,
James
Jayakrishnan V. 98479348175
ലാലേട്ടന് നമസ്കാരം
എനിക്ക് അങ്ങയോടുള്ള സ്നേഹവും ബഹുമാനവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇപ്പോള്‍ അതിനു ഒരു മഹത്തായ പ്രതിഫലം ഏട്ടന്‍ തന്നു.
ഒരു മലയാളി ഇത്ര ഉന്നതമായ പദവിയില്‍ എത്തുക, അതും തന്റെ മികച്ച അഭിനയ പാടവം മാത്രമുപയോഗിച്ച്....
എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന തരത്തില്‍ ലാലേട്ടന്‍ വളര്‍ന്നു കഴിഞ്ഞു
ലാലേട്ടന് പകരം മറ്റാരുമില്ല.
മലയാള സിനിമ ലോകത്തെ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വിധത്തില്‍ ഉയര്‍ത്തിയ അങ്ങയുടെ അനശ്വരമായ അഭിനയപാടവം ലോകത്തെ അത്ഭുതപ്പെടുത്തുന്നു.
സിനിമാലോകത്ത് മലയാളികളുടെ നെഞ്ചിലേറിക്കൊണ്ട് അങ്ങ് ദീര്‍ഘകാലം തുടരട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
എല്ലാവിധ നന്മകളും കൈവരട്ടെ എന്നാശംസിക്കുന്നു ..
chithran .v.m
muralivilas
p.o mayanad
calicut
673008
Lalletta Namaskaram, lallettan
(Ente Laptopil Malayalam Typing sheriyavunnilla athu kondannu Manglishil Ezhuthunnathu- Appologize)
Blog cheynnundu ennu aduthanu manasilakiyathu !! Njan cinema kanda naal mudhal you are the hero whom i have adored !! Njan angaye adhyamayee kandathu eppozhum orkunnu it was MG Radhakrishanan's House/MG Sreekumar's House , njan aa varsham orkunilla... Ente Father All India radio yil work cheyumobolannu... You have set an example to the entire youth on the importance of National Security and what we as Indian can do by joining the Para Military Force... Countries like Thailand and Switzerlan all males and supposed to go through a Military training, nammude rajyathinte economy vechu athu cheyyan patillelo ., SO when stars like you joing the force it gives others also the inspiration!! You did inspire me to do !! Proud of you !! And i am happy that i am your FAN
Bestpurpos wishes for the LT COLONEL
best wishes vande matharam ,jaihind
best wishes vande matharam ,jaihind
dear Lalettan,I have ideas for making movie in International standard.please dail to me ;00919847727504.
laleettanumayi kooduthal adukkaan.....ithanu ee blogilekkulla aakarshanam...
njan territorail armye kkurichu ariyunnathu thanne angayude presence kandathinu sheshamanu...thangalkku ee padavi labhichathinte adutha divasam thanne ithilkkula praveshana kavadam thedi nnjan....venda "forms" download cheythittundu....
ente manasilulla "rajyasneham" sherikkum koodiyathu angayude aa randu bhrahuth films kandathinusheshamanu...thanks for that...
Manoj Kumar
09765203805
hello, laletta
your comments are very interesting
and mindblowing
best wishes to you
my phone no. is 9884679498
I am your fan Lalettan.I am a Catholic priest hailing from Trichur but now I am working in Columbia.I love your films especially comedies.My email address is lintosdv@gmail.com and my telephone no.in Columbia is 005763229690.f possible call me or send an email.If you send your telephone,personal i will call you when I return to India.
Well said laletta..
I think you can contribute much more through this media. Compared to inverviews and other channel programs, this media will directly talks to people who loves you . Also you can feel people pulse.
Keep blogging ... Thanks
Arun, Bangalore - 91 9886763556
Best wishes..!"LALETTA"
by SHAJI mob:9387526403
We love you..........Laletta........
Hearty Congrates!!!
Keep doing the same....
Sandeep Issac
Duabi
0097-150-7745607
Laletta
What i wish to say is some thing which may be a bit off subject here.Still let me humbly put my thoughts here.
Osho,came to my life as a cool breeze when i was in 12th std.Me and few of my friends used to collect His books somehow,the rareness and cost of the books made it really a challenge for us to get them.
At that time I once had a very colorful dream ,with Osho in it.I still can remember lot of colorful long curtains where there in it and in between those , i could see Osho sitting with his beautiful yet rare smile.
The next day i was talking to my friends about this beautiful dream and told them that i would like to make a film on osho and i want Mohanlal to play the role.This was in 1997.My friends ridiculed me at my lack of casting skills.I during those days used to remember your face when i saw Osho's photos and felt always that your nose and His are similar.
Any way with that hurt incident i just kept aside those thoughts to myself.
Long after that (i think in 2005) i saw a magazine (i forgot the mazazine name and the content)and from it I came to know that you too are in love with this Most Beautiful Human Being ever walked on this planet.
Really felt happy(Happy is a dry word, when it comes to that feeling) i felt a juicy feeling, my old hurt was erased.May be i wont be taking any film with you as Osho in it, but as Mohanlal- a socially accepted,loved,cherished ad revered person in India-you have become (or may be in future you will become)like what Swami Vivekanada was for Ramakrishna Paramahansar.
I dont mean that you will go aborad giving speaches on te teachings on Osho(and that will the most disrespectful thing one can do to Osho-a he always negate all the teachings)But as an individual as a lover of that Mighty soul, you can make a difference, and indeed you have started making a difference.The fragrance has started to spread trough you.I feel personally that the falicitation of Major rank and all such appreciation you are getting as small gifts from Devine for imbibing and spreading that fragrance through your presence, through your words.through your thoughts, and through your works.
You are indeed blessed to be able to love Him and I feel happy really happy about that for reasons inexplicable.
Thanks to this Blog
With all best wishes
Love
shankar
Trivandrum
9633728356
hope the god of malayalam film industry will read this post.I have been watching your movies the day when i first saw television.Mohan Lal as an actor has gained almost all the major recognitions in this country and now the honor from Indian Military.Hats off to the legend .From now on why cant this great actor become really selective in the roles he is playing considering his physique and is godly ability to light up the screen with his acting talent.
my ph no. 94946370298
താങ്കളെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിയ്ക്കുന്നു, ലാലേട്ടാ. രാജ്യസ്നേഹത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നല്ലൊരു സന്ദേശം എത്തിയ്ക്കാന്‍ ത്‌ര്‍ച്ചയായും താങ്കള്‍ക്ക് സാധിയ്ക്കും. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
According to CNN-IBN, he is the Most Popular Keralite of the Century.
For Amitabh Bachan, he is the finest actor in the country.
For RGV, he is the Robert De Niro of Indian screen.
For Time magazine, he is India's answer to Marlon Brando.
For Kamal Haasan, he is the most flexible actor in India.
For Priyadarshan, he is the best actor India has ever produced.
He is the first actor to be honored with the prestigious Lieutenant Colonel Post from Indian Army.
Recipient of "Padma Shri" & "Bharat" Awards.
For all of us, he is our "Lalettan"
the best kept secret of kerala, MOHANLAL ..
He is the common man, he is the superman and sometimes he is everything in between and beyond.
The more you try to describe him, the more he becomes indescribable
He is Kerala's own pride
Lalaetta congrats for your great achievements
God bless u,
Your biggest Fan
With Love
Melvin Pinto George Thudiamplackal
Windsor,Ontario, Canada
e-mail: pintomelvins@gmail.com
Kerala Address,
Thudiamplackal House
Karikkattoor Centre PO
Manimala Kottayam
hi Laletta i wish u all the best for ur achivement .
waitting for ur good films
good luck
jai hind
suraj sharjah pls replay
0553067143
Dear lalettan I am great fan of lalettan.pinne namukku malayala cinemayude innathe avsthayil oru prekshkanenna nilayil oru padu vishamamundu.lalettante suvarnakalam athayath malayala cinemayude suvarnakalam iniyum undavumo?.pinne laletta thadi vallathe koodunnu.athu lalettanu onnu control cheythoode?.Thadi abinayathinu oru prashnamalla ennu laettan oru padu cinemayil theliyichathanu.Ennalum thadi kuranchirikkumbolanu rasam.
പ്രിയപ്പെട്ട ലാലേട്ടനു നന്ദി പറഞ്ഞുകൊള്ളുന്നു...ഒരു സിനിമ താരം എന്നതിലുപരി ഇപ്പോള്‍ താങ്കള്‍ ഒരു സാമൂഹിക സേവകന്‍ കൂടി ആകുവാന്‍ കഴിഞ്ഞതില്‍ ഒരായിരം അഭിനന്ദനങ്ങള്‍ നേരുന്നു...
ph 9961530895
Lalettan super
Laletta,
Hoping to get more movies which analyses human emotions and characters..
As next step.. movies related to realization of truth of life
Sudheesh
ITS BETTER LALETTAN. U CAN PROTECT OUR INDIA. I AM RAJKUMAR. I AM ONE OF YOUR FAN. I AM WAITING FOR YOUR GOOD FILIMS. ALL THE BEST FOR YOUR ACHIEVEMENT. MAY GOD BLESS YOU AND YOUR FAMILY. AT LEAST EMAIL ME IF U CAN'T CALL ME.
THANKING YOU
RAJKUMAR
rajkumarl1991@gmail.com
+919447788274
lalettta e blog kondu oru karyavum ella eth kurachu kuda mecha peduthan und we need a complete blog which include all the details about you
yoyr activities, new projects,functions,.... i think you must improve...
ലാലേട്ടന്റെ ബ്ലോഗിന് ഈ സ്റ്റൈല്‍ തന്നെയാണ് നല്ലത്. ഉണ്ണികൃഷ്ണന്‍ പറയുന്നത് പോലെ activities, new projects, functions എല്ലാം ഉള്‍പെടുത്താന്‍ പറ്റുമായിരിക്കും. പക്ഷെ അപ്പോള്‍ ഇതൊരു ഫാന്‍ സൈറ്റ് പോലെയാകും. ഉണ്ണികൃഷ്ണന്റെ കോണ്‍സെപ്റ്റ് അതാണെന്ന് തോന്നുന്നു. എന്തായാലും ഒരു ബ്ലോഗ് എന്ന രീതിയില്‍ ഇപ്പോഴുള്ള രീതി തന്നെ തുടരുന്നതാണ് നല്ലത്.
പിന്നെ ഒരു കാര്യം ചെയ്യാവുന്നത് പബ്ലിസിറ്റി നല്‍കുക ആണ്. ലാലേട്ടന്‍ ഈ ബ്ലോഗ് തുടങ്ങിയപ്പോള്‍ അത് പത്രപ്രവര്‍ത്തകരെ ഒന്നും അറിയിച്ചതായി തോന്നുന്നില്ല. അറിയിക്കാതെ തന്നെ അവര്‍ കണ്ടെത്തി വാര്‍ത്ത കൊടുക്കുന്നതാണ് ശരി. പക്ഷെ എല്ലാവരും അറിയിക്കുകയാണ് ചെയ്യുന്നത്. എന്തായാലും ഒരു മീഡിയയിലും ഇതിനെക്കുറിച്ച് ഒരു ന്യൂസും കണ്ടില്ല. കൂടുതല്‍ പേര്‍ ഇതിനെക്കുറിച്ച് അറിയുക എന്നാല്‍ കൂടുതല്‍ പേരിലേക്ക് ലാലേട്ടന്റെ സന്ദേശം എത്തുക എന്നാണ് അര്‍ഥം. അതുകൊണ്ട് അതിനെ വില കുറച്ചു കാണേണ്ടതില്ല. ഒരു ന്യൂസും വരാതെ തന്നെ ഇത്രയും ഫൊളൊവെര്സിനെയുമ് കമന്റ്സും നേടാന്‍ കഴിയുക എന്നതും ചെറിയ കാര്യമല്ല.
എന്തായാലും ലാലേട്ടന്‍ ബ്ലോഗിലൂടെ എല്ലാത്തരം തീവ്രവാദങ്ങള്‍ക്കുമെതിരായ സന്ദേശം നല്‍കിക്കൊണ്ടിരിക്കുന്നത് വളരെ വലിയ കാര്യമാണ്. BEST WISHES LALETTA. അടുത്ത പോസ്റ്റിനു വേണ്ടി കാത്തിരിക്കുന്നു.
- Renil Bijo Varghese, Ph : 9496120910
റെനില്‍ ബിജോ വര്‍ഗീസിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഞാന്‍ കണ്ടിട്ടുള്ള മനോഹരമായ ബ്ലോഗുകളില്‍ ഒന്നാണിത്.
ലാലേട്ടന്റെ ബ്ലോഗ് എന്നാല്‍ ലാലേട്ടന് മറ്റുള്ളവരുമായി നേരിട്ട് സംവദിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും ഉള്ള ഒരു വേദിയാണ്. അതില്‍ ആരാധകരെ തൃപ്തിപെടുത്താനുള്ള കുത്തിനിറയ്ക്കലുകള്‍ ആവശ്യമില്ല. ഈ കുത്തിനിറയ്ക്കലുകള്‍ ബ്ലോഗിന്റെ simple look ഇല്ലാതാക്കാനും, ലോഡ് ആകാനെടുക്കുന്ന സമയം കൂട്ടാനും മാത്രമേ ഉപകരിക്കൂ. അതുകൊണ്ട് ബ്ലോഗില്‍ ഈ രീതി തന്നെ തുടരുക തന്നെയാണ് നല്ലത്. മറ്റുള്ള കാര്യങ്ങള്‍ക്കു വേണ്ടി thecompleteactor.com പോലുള്ള തികച്ചും ഫാന്‍സ് സൈറ്റ് ആയിട്ടുള്ള വെബ്‌സൈറ്റുകള്‍ വേറെയുണ്ടല്ലോ. ലാലേട്ടന് മറ്റുള്ളവരോട് സംവദിക്കാനുള്ള ഒരു മാദ്ധ്യമം എന്ന രീതിയില്‍ ബ്ലോഗ് ഇങ്ങനെ തന്നെ തുടരട്ടെ.
പിന്നെ പബ്ലിസിറ്റിയുടെ കാര്യം ആലോചിക്കേണ്ടതാണ്. കാരണം എല്ലാവര്ക്കും സാധിക്കുന്ന ഒരു കാര്യമല്ല ലാലേട്ടന്‍ ഈ ബ്ലോഗിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. കമന്റ് ചെയ്യുന്നവരില്‍ നിന്നും കുറച്ചു പേരെ നേരിട്ട് വിളിക്കുന്ന കാര്യം തന്നെ നോക്കാം. ഇത്ര വലിയ ഒരു മനസ്സ് ലാലേട്ടനല്ലാതെ ഇത്രയും തിരക്കുകള്‍ ഉള്ള വേറെ ഒരാളും കാണിക്കുമെന്നു തോന്നുന്നില്ല. പക്ഷെ അതും അധികം ആളുകള്‍ അറിയുന്നില്ലല്ലോ. ആളുകളെ ബോധിപ്പിക്കാനല്ല ഇതൊന്നും ചെയ്യുന്നതെന്ന് കരുതുന്നത് ലാലേട്ടന്റെ നല്ല മനസ്സ്. പക്ഷെ കൂടുതല്‍ പേര്‍ അറിഞ്ഞാല്‍ അത്രയും പേരെ കൂടി തീവ്രവാദത്തിനെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കാന്‍ സാധിക്കും. പിന്നെ ഈ പബ്ലിസിറ്റി എന്നത് ബ്ലോഗിന്റെ വായനക്കാരായ നമുക്കും സാധിക്കുന്നതാണ്. ആ വഴിക്കും ചിന്തിക്കാം.
എന്തായാലും ലാലേട്ടാ, ബ്ലോഗിങ്ങ് തുടരൂ... കാരണം ലാലേട്ടന്റെ വാക്കുകള്‍ വിലപ്പെട്ടതാണ്.
ലാലേട്ടന്റെ മറുപടി പ്രതീക്ഷിക്കുന്നു, ഒപ്പം അടുത്ത പോസ്റ്റും.
(കമന്റ് ചെയ്യുന്നവരില്‍ നിന്നും കുറച്ചു പേരെ നേരിട്ട് വിളിക്കും എന്ന വാഗ്ദാനം ലാലേട്ടന്‍ പാലിച്ചു തുടങ്ങിയെന്നു കരുതുന്നു)
- സുധി, ഫോണ്‍ : 9447353768
അണ്ണേ, ഇതൊക്കെ തന്നത്താന്‍ എഴുതുന്നതോ?, അതോ കൂലിക്കാരെഴുതുന്നതോ ?
കമന്റ് വായിക്കാന്‍ പോലും സമയമില്ലാത്ത അണ്ണന്‍ ഇതെങ്ങനെ സാധിക്കുന്നു.
Hai laletta..,
Thanks for displaying my first comments in your blog...
But u, didn't reply me...
I am eagerly waiting for "ANGEL JOHN"...
hm....m...oru...rasam!!!
Mob: 9995679691
9961636602
cdjithin@gmail.com
Lv...u...dear...laletta...
Thanks...for giving us...many good films... Waiting for...the real hit....
By ur lifelong fan....
Dear....friends..
Support our lalettan...and vote for him ...at..
www.jithinsworld.blogspot.com
www.jithinsworld.smfforfree.com
www.jithinsworld.co.cc
you are such a great actor.. now you are proving to be a true Indian.. Terrorism is the main threat that India is facing nowadays.. It is pulling back India in almost all fronts.. this is a hindrance to India's growth as a developed nation.. We all are with you in fighting terrorism.. we shud not stop just with these blogs.. I believe from the film industry itself lalettan shud initiate to form a group to fight for this noble cause.. Already you are the general secretary of AMMA.. It'll be good if you include Mammootty, Kalabhavan Mani(due to the recent developments in terrorism), Innocent, Mukesh, etc. to this group..
അഭിനന്ദനങള്‍, രാജ്യത്തിന്റെ സുരക്ഷ ഇന്ത്യന്‍ ജനതയുടെ കരങ്ങളാല്‍ സുരക്ഷിതമാവട്ടെ എന്ന് ആശംസിക്കുന്നു.
പ്രിയ ലാലേട്ടന്‍
താങ്കള്‍ക്കു ഒരായിരം ആശംസകള്‍
ജീവിതത്തിന്റെ ഉന്നതങ്ങളില്‍ എത്തിയിട്ടും ,
ഒട്ടും തലക്കനം ഇല്ലാത്ത ഈ വിസ്മയതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല .അങ്ങയുടെ വിജയങ്ങള്‍ ഞങ്ങളുടെ നേട്ടങ്ങളാണ്.നമ്മുടെ രാജ്യത്തിന് വേണ്ടി പൊരുതാന്‍ കഴിയുന്ന പടയാളി ആകുക എന്നതാകട്ടെ അങ്ങയുടെ അടുത്ത ലക്‌ഷ്യം .
ജയ് ഹിന്ദ്
DEAR LALETTAN,
I WATCHED UR BLOG. NICE ANYWAY TRY TO SELECT GOOD MOVIES.. WHY UR NOT ACTING WITH OUR SATYAN ANTHIKAD-- IN HIS MOVIES UR SIMPLE
LOVINGLY
SHINE - DUBAI
My dear lalettan,
at first time lot of thanks my ettan(lalettan) for your view of our country.
"Mohanlal" is one of the best actor in our country. I love ur cinemas.But Mohanlal is the NO:1 social worker in our country. I LIKE UR SOCIEL ACTIVITIES.
LALETTAN- is the ambassador of youth.
any activities anywere in the world
i will support u.
I PROUD U LALETTA.
sorry ETTA because U are my .......
ALL WISHES 4 UR FURTURE CINEMAS AND ACTIVITIES
I WILL PRAY 4 U AND FAMILY
BEST OF LUCK
LIBU LAL SEBASTIAN
THOTTAKKARAYIL
KUTTICHIRA.P.O
CHALAKUDY.VIA
THRISSUR.DIST
MOB:9745133025
Haii
Lalettaaaaaaaa
Try to do some classic films like Baratham, His highness etc...
WE are waiting...................
All the Best Lalettaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
Lalettan keeeeeeeeeeeee jayyyyy..
Sujith Kallungal
0097155-6291656
ഒരു സൈനീകന്റെ ബുദ്ധിമുട്ട് മനസിലാക്കിയ ലാലേട്ട അങ്ങയുട് വലിയ മനസിന് നന്ദി .. ഓരോ ചിത്രത്തിനും പിറകില്‍ ഉള്ള വലിയ കഷ്ടപാടുകള്‍ ഞങ്ങളും മനസിലക്കാന്‍ ശ്രമിക്കുന്നു ഒരിക്കിലും പൂര്നമൈകില്ല എങ്കിലും ... നല്ല ചിത്രങ്ങളോടൊപ്പം ചിലത് മോശവും അകരുള്ളത് സാധാരണം മാത്രം .. നാമെല്ലാം സാധാരണ ആള്‍ക്കാര്‍ ആണല്ലോ ....
ബിനിഷ് ജോസഫ്
binishjoseph@gmail.com
9496806931
Dear Laletta,
It's a privilage for me to write and Iam saluting you for your hardships and for the affection to our nation and always be with the nation and the people. Don't look back, go ahead as we all are with you.
Post a Comment