നമുക്ക്‌ സ്‌നേഹമായ്‌ മാറാം...

നമുക്ക്‌ ഒരുപാട്‌ നേട്ടങ്ങളും നഷ്‌ടങ്ങളും സമ്മാനിച്ചുകൊണ്ട്‌ ഒരു വര്‍ഷം കൂടി കടന്നുപോകുകയാണ്‌. വ്യക്തിപരമായി അഭിമാനിക്കാവുന്ന ഒരുപാട്‌ നേട്ടങ്ങള്‍ക്കിടയിലും പ്രിയപ്പെട്ട സഹപ്രവര്‍ത്തകരുടെ വേര്‍പാടുകളടക്കം മറക്കാനാവാത്ത ദുഃഖങ്ങളും സമ്മാനിച്ച വര്‍ഷമായിരുന്നു 2009. എല്ലാ നഷ്‌ടങ്ങളും വീഴ്‌ചകളും സങ്കടങ്ങളും മാറ്റിവച്ച്‌ ലോകം പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്‌. നാടെങ്ങും ആഘോഷങ്ങള്‍. പക്ഷേ, അസ്വസ്ഥതകള്‍ നിറഞ്ഞ സമകാലിക സംഭവങ്ങള്‍ക്കിടയില്‍ പ്രകടനങ്ങളല്ലാതെ നമുക്കെങ്ങനെ പുതുവത്സരം ആഘോഷിക്കാന്‍ കഴിയും? സ്ഥിരമായി പത്രമാദ്ധ്യമങ്ങള്‍ വായിക്കുന്നവര്‍ക്കെങ്കിലും കഴിയില്ല. തീവ്രവാദം, കൊലപാതകങ്ങള്‍, പിടിച്ചുപറി, മോഷണം, സ്‌ഫോടനങ്ങള്‍, അക്രമങ്ങള്‍... തുടങ്ങിയ വാര്‍ത്തകളാണെങ്ങും. നമ്മുടെ യുവത്വം കൂടുതല്‍ ആഘോഷിക്കുന്നത്‌ ഇത്തരം സംഭവങ്ങളും വാര്‍ത്തകളുമാണെന്ന്‌ തോന്നുന്നു. ഒരു റോഡപകടം നടന്ന സ്ഥലത്ത്‌ കൂട്ടം കൂടി നിന്ന്‌ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നവരെ എപ്പോഴോ ടിവിയില്‍ കണ്ടതോര്‍ക്കുന്നു. കുറച്ച്‌ ദിവസം കഴിഞ്ഞപ്പോള്‍ ക്രൂരതയും നമ്മുടെ മൊബൈലുകളിലെത്തി. ഇത്ര ദാരുണമായ ചോരച്ചുവപ്പ്‌ നിറഞ്ഞ കാഴ്‌ചകള്‍ നോക്കിനിന്ന്‌ സ്വന്തം മൊബൈലുകളില്‍ പകര്‍ത്തിയെടുക്കാനും മറ്റുള്ളവര്‍ക്ക്‌ കൈമാറാനും ഇവര്‍ക്കെങ്ങനെ കഴിയുന്നു? ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയും അയച്ചും ശീലിക്കുന്ന ഇവരുടെ നാളത്തെ മാനസികാവസ്ഥ എന്തായിരിക്കും? നാളത്തെ തലമുറ എങ്ങിനെയായിരിക്കും ഇതിനെയെല്ലാം അതിജീവിക്കുക? ഭയം തോന്നുന്നു, ആലോചിക്കുമ്പോള്‍....

ക്വട്ടേഷന്‍ എന്ന തൊഴില്‍ ചെയ്യുന്നവരാണത്രേ നമ്മുടെ യുവാക്കളില്‍ പലരും. നല്ല ആരോഗ്യവും ബുദ്ധിയുമുള്ള ചെറുപ്പക്കാര്‍ താല്‍ക്കാലികമായ ചില ലാഭങ്ങള്‍ക്ക്‌ വേണ്ടി ഇന്നുവരെ കണ്ടിട്ടില്ലാത്ത, തങ്ങള്‍ക്ക്‌ യാതൊരു തരത്തിലുള്ള ദ്രോഹവും ചെയ്‌തിട്ടില്ലാത്ത ആളുകളെ ആക്രമിക്കുന്നു, മാരകമായി മുറിവേല്‍പിക്കുന്നു, കൊല്ലുന്നു. ഏത്‌ നീതിബോധമാണ്‌ ഇവരെ നയിക്കുന്നത്‌? ഇതും ഒരു ഭീകരതയാണ്‌. നമ്മുടെ താല്‍പര്യങ്ങള്‍ മറ്റുള്ളവര്‍ അംഗീകരിക്കാത്തതിലുള്ള അസഹിഷ്‌ണുതയുണ്ടതില്‍. അന്യന്റെ മുതല്‍ കൈവശപ്പെടുത്താനുള്ള വ്യഗ്രതയുണ്ടതില്‍. ``അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ്‌ വരേണം'' എന്നാണ്‌ ശ്രീനാരായണഗുരുദേവന്‍ നമ്മളോട്‌ പറഞ്ഞത്‌. അപരന്റെ ദുഃഖം തന്നെയാണ്‌ ആത്മസുഖമെന്ന്‌ വന്നാലോ...?!

തീവ്രവാദം, ഭീകരവാദം, ഫാസിസം, അക്രമം, പിടിച്ചുപറി എന്നിവയുടെ ഭീകരതയെ കുറിച്ച് എല്ലാവരും ഒരേ സ്വരത്തില്‍ ഉരുവിടുന്നുണ്ടെങ്കിലും അതിന്‌ പ്രതിവിധി തേടാനുള്ള ശ്രമങ്ങള്‍ വിരളമാണെന്നു തോന്നുന്നു. പ്രാവിനെ പറത്തിയതുകൊണ്ടോ ശാന്തിമന്ത്രം ഉരുവിട്ടതുകൊണ്ടോ നഷ്‌ടപ്പെട്ട നമ്മുടെ സമാധാനം തിരികെ കിട്ടുമെന്ന്‌ തോന്നുന്നില്ല. ജനങ്ങളെ, പ്രത്യേകിച്ച്‌ യുവജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ്‌ ശരിയായ മാര്‍ഗ്ഗം. എന്തിനേയും ഏതിനേയും സംശയത്തോടെ മാത്രം വീക്ഷിക്കുന്ന, അരക്ഷിതമായ നമ്മുടെ സമൂഹത്തില്‍ ഇത്‌ ഒരു ഭഗീരഥപ്രയത്‌നം തന്നെയായേക്കാം. അതെത്ര തന്നെ കഠിനപ്രയത്‌നമായാലും മൂല്യബോധമുള്ള, ശരിയായ മതേതരബോധമുള്ള, ഒരു ശിഥിലചിന്തകള്‍ക്കും ഇടം കൊടുക്കാത്ത സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പരിശ്രമങ്ങള്‍ നാം തുടങ്ങേണ്ടതുണ്ട്‌. മതവും ജാതിയും നോക്കാതെ ഓരോ മനുഷ്യരും അവരവരാല്‍ കഴിയുന്ന രീതിയില്‍ കൈകള്‍ കോര്‍ത്തുപിടിച്ച്‌ ഒന്നായി നിന്ന്‌ ഇതിനായി പരിശ്രമിച്ചു തുടങ്ങണം. അതിനിയും വൈകിക്കൂടാ. സാധാരണക്കാരേക്കാള്‍ കൂടുതല്‍ നമ്മുടെ സാമൂഹിക സാംസ്‌കാരിക നായകന്മാര്‍ക്കാണ്‌ ഇതില്‍ വലിയ പങ്ക്‌ വഹിക്കാനാവുക. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിരത്തി ആര്‍ക്കും വഴിപിഴപ്പിക്കാന്‍ കഴിയരുത്‌ ഇനിയുള്ള തലമുറയിലെ ഒരു അംഗത്തെയും. അതിനായി നമ്മുടെയെല്ലാം മനസ്സുകളും തയ്യാറാവേണ്ടതുണ്ട്‌.

യുവത്വം ഒരു ജന്മത്തിലെ നല്ല നാളുകളാണ്‌. അതുകൊണ്ടാണ്‌ എല്ലാവരും മനസ്സിലെങ്കിലും യുവത്വം കാത്തുസൂക്ഷിക്കുന്നത്‌. പക്ഷേ, അക്ഷമരായ യുവജനതയെയാണ്‌ നാമിന്ന്‌ ചുറ്റും കാണുന്നത്‌. പലപ്പോഴും വളരെ നിസ്സാരമായ കാരണങ്ങള്‍ക്കു പോലും തമ്മിലടിക്കുന്ന, എന്തും ചെയ്യാന്‍ മടിക്കാത്ത, അസഹിഷ്‌ണുത നിറഞ്ഞ യുവത്വം. ഏതൊരു തീവ്രവാദത്തെയും നേരിടുന്ന അതേ മുന്‍കരുതലുകളോടെ തന്നെ വേണം ആപത്തുകളെയും നേരിടാന്‍. ആഘോഷങ്ങളുടെയെല്ലാം ആലസ്യത്തില്‍ നിന്നുണര്‍ന്ന്‌ നമ്മുടെ യുവജനതയ്‌ക്കു വേണ്ടി നാം പ്രവര്‍ത്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.

ശത്രുവിനേക്കൂടി സ്‌നേഹിക്കുവാനാണ്‌ യേശുദേവന്‍ പറഞ്ഞത്‌. സ്‌നേഹത്തിന്റെ മഹത്വത്തെക്കുറിച്ച്‌ ലോകത്തിനു മുന്‍പില്‍ അടിവരയിട്ട്‌ പറഞ്ഞ മഹാത്മാവിന്റെ ഓര്‍മ്മകളില്‍ ഒരു ക്രിസ്‌മസ്‌ ദിനം കൂടി കടന്നുപോയി. സ്‌മരണയില്‍, ഇനിയങ്ങോട്ട്‌ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും വാശി പിടിക്കാതെ, നമുക്ക്‌ സ്‌നേഹമായി മാറാം... എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍...





പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നവര്‍ മേല്‍വിലാസവും ബന്ധപ്പെടാവുന്ന നമ്പറുകളും പ്രതികരണത്തോടൊപ്പം ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ.വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്താന്‍ താല്പ്പര്യമില്ലാത്തവര്‍, അവ mail@mohanlal.co.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മെയില്‍ ചെയ്യുക.

63 comments:

.. said...

ലാലേട്ടാ അങ്ങ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ..എല്ലാ കൊല്ലവും ന്യൂ ഇയര്‍ ആഘോഷം പൊടി പൊടിക്കുമ്പോള്‍ നമ്മള്‍ എന്ത് നേടി എന്ന പുനര്‍ വിചിന്തനം നല്ലതായിരിക്കും .മദ്യം എന്ന ഭീകരന്‍ നമ്മെ മുക്കി കൊല്ലുമ്പോള്‍ എങ്ങനെ സന്തോഷത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കഴിയും?മദ്യം ഉണ്ടെങ്കില്‍ മാത്രം ആഘോഷം എന്നത് തെറ്റായ പ്രവണത അല്ലെ?യുവാക്കളെ നാം കൂടുതല്‍ ബോധ്വല്‍ക്കരിക്കെണ്ടാതായുണ്ട്...ആഘോഷങ്ങളില്‍ മതി മറന്നു കുരുക്കില്‍ പെടുന്ന യുവത്വം ഇന്ന് കാലത്തിന്റെ രോദനമാണ് .ന്യൂ ഇയര്‍ സന്ദേശങ്ങള്‍ എല്ലാം ഇറങ്ങുന്നു എങ്കിലും എന്ത് കൊണ്ട് നാം നന്നാവുന്നില്ല?വളരെ അധികം ചര്‍ച്ച ചെയ്യപെടെണ്ട വിഷയം തന്നെ..ഒരു പക്ഷെ ഇനി ഏറ്റവും കൂടുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്കായി നടത്തി അവരെ രക്ഷിക്കെണ്ടാതായുണ്ട് .പതിവ് പോലെ ആദ്യം തന്നെ ലാലേട്ടന്റെ പോസ്റ്റിനു അഭിപ്രായം ഇടാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്..
എല്ലാര്‍ക്കും പുതുവലസര ആശംസകള്‍

ജിക്ക് വര്‍ഗീസ്‌
ചുങ്കത്തില്‍ പറമ്പില്‍
വാഴൂര്‍ പി ഓ കോട്ടയം
ഫോണ്‍ :0481-2457060

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

പുതുവത്സരാശംസകള്‍ ലാലേട്ടാ...

Lets all pray for a peaceful land.. let our land be the real gods own country..

Unknown said...

Laletta...you are my favourite hero for last 20 years.
Now i have a opinion about your future films.
Please select good sreen play story writers for up coming films.
We espect Anwar Rasheed, Rafi-Mecartin, Shafi, joshy..directors films on 2010.Thank you Laletta.
Happy new year..
Rajeesh Nair-ph 00971 502869770(Dubai)

Haree said...

യുവാക്കളെ ഹരം പിടിപ്പിക്കുന്നത് കൊല്ലും കൊലയുമായി സ്ക്രീനില്‍ നിറയുന്ന ജാക്കിമാരും ബിഗ് ബി-മാരുമാണെന്നതും ചിന്തിക്കാവുന്നതാണ്. ഭൂമിയിലെ സ്വര്‍ഗവുമായെത്തിയ മാത്യൂസിനെ അവര്‍ക്കു കാണുകയും വേണ്ട. സമകാലീന കേരളത്തിന്റെ മാനസികബോധം തന്നെയല്ലേ സിനിമാതാത്പര്യങ്ങളിലും പ്രതിഫലിക്കുന്നത്? ചിന്തിക്കാവുന്നതാണ്.

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍... :-)
--

Shabna Ajay said...

ലാലേട്ടൻ പറഞ്ഞതു വളരെ സത്യമാണ്...ഇന്നു രാവിലെ തന്നെ ടി. വി തുറന്നപ്പോൾ കണ്ട അപകടത്തെക്കാൾ ഞെട്ടിച്ചത് അതു പകറ്ത്താൻ ശ്രമിക്കുന്ന ആളുകളാണ്..എന്നാണ് എല്ലാവരും എല്ലാവരെയും സ്നേഹിക്കാൻ പഠിക്കുക? വരും വറ്ഷങ്ങളിലെങ്കിലും ഇത്തരം കാഴ്ചകൾ കാണാൻ ഇടവരാതിരിക്കട്ടെ എന്ന് ആശിക്കുന്നു..നല്ല ഒരു പോസ്റ്റിന് നന്ദി...

Devarenjini... said...

പുതുവത്സരാശംസകള്‍... ലാലേട്ടനും കുടുംബത്തിനും ...

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായിരിക്കുന്നു ഭായി ഈ രചന...
ബ്ലോഗനയിലെ പോസ്റ്റും ഉഗ്രനായിരുന്നൂ ..കേട്ടൊ.
ഒപ്പം കുടുംബത്തിലെ എല്ലാര്‍ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !
സസ്നേഹം,
മുരളി.

രായപ്പന്‍ said...

പ്രിയപ്പെട്ട ലാലേട്ടാ....

ബാങ്കളൂരില്‍ ജീവിക്കുന്ന ഓരോ മലയാളിയുടെയും തല ഇപ്പോ കുനിഞ്ഞിട്ടാണ് ഉള്ളത്... ഇപ്പോള്‍ വെളിയില്‍ വരുന്നുന്ന ഓരോ വാര്‍ത്തയും അത് ഭൂമിയോളം കുനിയാന്‍ പ്രേരിപ്പിക്കുന്നതാണ് കഴിഞ്ഞ വര്‍ഷം ഇവിടെ പൊട്ടിയ ഓരോ ബോംബും ഇപ്പോള്‍ യധാര്‍ഥത്തില്‍ പൊട്ടിയത് മലയാളിയുടെ നെഞ്ചില്‍ ആണ്... ഇന്ത്യയില്‍ എവിടെയും തീവൃവാദിയാക്രമണം നടക്കുമ്പോ മലയാളികള്‍ അഭിമാനത്തോടെ പറഞ്ഞിരുന്നു ഒരു മലയാളി പോലും അതില്‍ ഉള്‍പെട്ടിട്ടില്ല എന്ന് എന്നാല്‍ ഇന്ന് ഓരൊ മലയാളിയും ഇന്ന് സംശയത്തിന്റെ മുള്‍മുനയിലാണ് ബാങ്കലൂരില് ജീവിക്കുന്നത്...

ഇതൊക്കെ എന്തിന് വേണ്ടി??? ആര്‍ക്ക് വേണ്ടി??

ഈ വരും വര്‍ഷമെങ്കിലും എല്ലാവരും മനുഷ്യരെ മനുഷ്യരായി കണ്ട് സ്നേഹിക്കാന്‍ പഠിക്കട്ടെ എന്ന് ആശിക്കുന്നു....

ലാലേട്ടന് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.....


സ്നേഹപൂര്‍വ്വം

രജീഷ്
ബാങ്കളൂര്‍
09740585352

Sukanya said...

സ്നേഹമില്ലെങ്കില്‍ പിന്നെന്ത് ജീവിതം.
"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
പക്ഷെ ഇവിടെ നോവുകള്‍ ആഘോഷിക്കപ്പെടുന്നത് ലജ്ജാവഹം തന്നെ. പലതുള്ളി പെരുവെള്ളം
എന്നല്ലേ. അങ്ങനെ ഒരു പെരുവെള്ളം ഇവിടെ ഉണ്ടാകട്ടെ അല്ലെ ലാലേട്ടാ.

എല്‍.റ്റി. മറാട്ട് said...

തീര്‍ച്ചയായും നമ്മള്‍ ചിന്തിക്കേണ്ടതാണ്.ഇനിയും വൈകരുത്.സ്നേഹമാണ് ഏറ്റവും വലിയ മതം.ലോകം നിലനില്‍ക്കുന്നത് അതിലൂന്നിയും.
നവവല്‍സരാശംസകള്‍ ലാലേട്ടാ..

Maratt.L.T
Manavam
Kundara P O
Kollam
mattoose@gmail.com
Mob:9447790360

vinu said...

ഹായ്‌ ലാലേട്ടാ, ലാലേട്ടൻ പറഞ്ഞത്‌ ശരിയാണു. ഈ ലോകത്തിൽ(പ്രത്യേകിച്ചുകേരളത്തിൽ) ഇന്ന് ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യൻ കൊല്ലും കൊലയും നടത്തുന്നതു കാണുന്ന സമയത്തു അറിയതെ ചിന്തിചൂ പോകുന്നു എന്തിനു വേണ്ടി എന്തിനു വേണ്ടിയാണു ഇങ്ങനെയെല്ലാം അവർ ചെയ്തുകൂട്ടുന്നത്‌. സ്വന്തം സുഖത്തിനും സൗകര്യത്തിനും വേണ്ടി മറ്റുള്ളവരെ ചതിചും വഞ്ജിച്ചും കൊന്നും നടക്കുന്നവർ എന്തു നേടി എന്ന് സ്വയം ഒന്ന് ചിന്തിക്കുന്നതു ഈ കാലഘട്ടത്തിൽ ഇനിയുള്ള തലമുറയെ എങ്കിലും ഈ പാപത്തിൽ നിന്നും രക്ഷിക്കും. ലാലേട്ടാ , ദൈവത്തിന്റെ സ്വന്തം നാട്ടിലെ നമ്മുടെ സഹേ‍ാദരന്മാർക്കു എന്താ പറ്റിയതു. ഈ വർഷം എല്ലാവർക്കും നല്ലതു മാത്രം ചിന്തിക്കാനും നല്ലതു മത്രം ചെയ്യാനൂം കഴിയട്ടെ എന്ന് പ്രാർട്ത്ഥിക്കുന്നു.
അതോടൊപ്പം ഈ വർഷം ലാലേട്ടനും വിജയങ്ങളുടേതാകട്ടെ എന്നും ആശംസിക്കുന്നു.......
ലാലേട്ടനും കു‍ൂടുംബത്തിനും പുതുവൽസരാശ ംസകൾ.

ലാലേട്ടാ പേഴ്സണലായി ഒന്ന് കൂടി പറയട്ടെ......
"ഇവിടം സ്വർഗ്ഗമാണു" ഞാൻ കണ്ടു. ഒന്നല്ല രണ്ട്‌ പ്രാവശ്യം .ഇത്‌ പോലുള്ള മനസ്സിൽ തട്ടുന്ന ചിത്രങ്ങളാണു എന്നെ പോലുള്ള സാധാരണക്കാർ ലാലേട്ടനിൽ നിന്നും പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ വർഷം ഞങ്ങൾക്ക്‌
അതുപോലുള്ള ഒരുചിത്രമാണു ലഭിച്ചതു.
"ഭ്രമരം" മാത്രം. വർഷാവസാനം ലാലേട്ടനിൽ നിന്നും ഞങ്ങൾക്ക്‌ ലഭിച്ച ഒരു പുതുവർഷ സമ്മാനമാണു ഇവിടം സ്വർഗ്ഗമാണു എന്ന ചിത്രം. 2010, നന്മയുടെയും സ്നേഹത്തിന്റേയും ഓർമ്മകൾ എന്നും മലയാളി മനസ്സിൽ നിറക്കുന്ന ഒരു പിടി ചിത്രങ്ങൾ ലാലേട്ടനിൽ നിന്നും ഞങ്ങൾക്കു ലഭിക്കുന്ന വർഷമാകട്ടെ എന്നു ദൈവത്തോട്‌ മനസ്സുരുകി പ്രാർദ്ധിക്കുന്നു.



vineeth.k
dwaraka
valamboor po
pattikkad via
malappuram dt
679325
mob: 9497872450
04933223436

Vineeth said...

happy new year....

Anonymous said...

Laletta
After a gap i am again putting few thoughts here.
Demons or Asuras has been Villains in all epic stories of Hindu culture.There is a demon in each and everyone.When we are angry,jealous,greedy,possessive,obssessed,lustful the demon in us comes forth and act.

There are some peopple around us who are called bad by society.But when we closely observe them, we can feel their pain the reason of which they too unaware of, their love,their strength of character,heartfulness,sincerity and above all somewere an irresistable tendancy to get wiped away by emotional outbursts which make them trapped in the negative consequences again and again.

I had a friend in my school when i was in 9th standard.He was a criminal by social standards(from his much younger age).I wished to correct him.He used to do pencil drawings beautifully,he had a girl to love, he had Karatte black belt,he was intelligent,he had the strength of heart and righteousness of a king,he could fight any one and fearless.But something was wrong,he went in the wrong direction always though he did not want things to be that way- may be as we some times call Jathakadosham.He anyway much later died in his 20s because of some internal injury caused purposefully by police (he became very notorious in the later years).


I think the epic character Ravana may had the same issue in his life.
He was talented,devoted to lord shiva,strong ruler,had knowledge of vedas and upanishads,ambitious,author of Ravana Samhita-text on astrology etc.But somewere "thalathirivu" was there.
Icant put all the accompanied thoughts here , so to make short,i have a small seed of a theme based on Ravana.
Ravana was longing for moksha because he was in pain,pain of life.He might have learned astrology and wrote a text on the way of studying his own life.Now for a person who has the caliber to author a text on Astrology , he might surely have known much before that he was to be Killed by Rama.So surely he might have done many things purposefully to speed up the killing process.So on and so forth.

I dont know whether i would be able to develop this for the time being as i am with some of my personal commitments, but i wish to pass it to you because i feel you can imbibe Ravanas pain and his longing for Moksha.(This is public i understand but still)Laletta if you are interested you can can work on it with proffessionals to get a fine thing(i too will give all my thoughts about the topic-I even have the Title of this :)).

Many of the characters you have done has this basic problem in their life, i feel.I am concluding for the time being since this post will become very long.
Please do reply
shankarsreekumar@yahoo.com
9633728356

Love
Shankar

SUNIL said...

Being self less is the ultimate peak to attain in life. The one who attains can love everything and every form of life in this planet.
No one wishes to be left behind in life so keeping ahead in everything has become mantra of life. Even though it is prevalent from the early days of mankind, the current scenario is also catalyzed from globalization. The new world order of achieving and spreading you as wide as possible until horizons is influencing the thoughts of everyone in our society. Right from the birth of the children, the parents have innumerable dreams weaved around them. So they start affording the world’s best for them, right from diapers , throughout life whatever they need, to make them the coveted in the future world. Ideas of growing big and successful are injected in them from childhood so that they are as aggressive to cut through any barriers to the roads of success. Children are trained in competitiveness that teaches them to eliminate anything or anyone crosses the way to ensure the success. Also they are not taught to feel compassion towards the weak or unsuccessful instead motivated to celebrate one’s failure or pain as their success. Such a society which has pledged its mind and trains its children in becoming the only great and greatest (I, me and myself) can only bring the chaos to our world.
Such a society will indulge only in the few activities mentioned by you and may take pride also of their smartness of being such. Events and occasions will be celebrated in full no matter no one does it heartily. All religious or social events have become celebration only without getting deep to know its right spirit. It is celebrate and celebrate yourself and no one and nothing remains other than you.
So where is the chance that we celebrate selflessness?

Dear lalettan,

Sorry if it is too lengthy.

As rightly put by you, we should start from the generation to which we gave birth, to bring them up with values of life rightly put in all scriptures. To train them, shouldn’t we start learning the right ourselves also?

Thanks for sharing your noble thoughts.

Sunil
Tel : 00971 50 4947836
( Someone who has admired your work, right from the college days, now working in Middle East for livelihood)

vinu said...

ലാലേട്ടാ, . ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, ഈ ബ്ലോഗിലൂടെ ലലെട്ടനുമായി നേരിട്ട് സംവദിക്കാന്‍ കഴിയുമെന്ന്. എന്തായാലും, ഒരുപാടു നന്ദി, എന്റെ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചതിനു.

വിനീത്.ക
ദ്വാരക
വലംബൂര്‍
പെരിന്തല്‍മണ്ണ
മലപ്പുറം
mobil : 09497872450
land line: 04933223436

vinu said...

ലാലേട്ടാ ഞാന്‍ മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞതില്‍ കൂടുതലാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ ഉദ്ദേശിക്കുന്നത് പേഴ്സണലായി പറയാനാണ്. ഇത് വായിച്ചു, ലാലേട്ടന് തോന്നുകയാണെങ്കില്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ മതി. ഞാന്‍ ലാലേട്ടന്റെ ഒരു കടുത്ത ആരാധകനാണ്, ഇങ്ങനെ ഒരുവേദി, അതായതു, ലലെട്ടനുമായി സംവദിക്കാന്‍ ഒരു വേദി കുറെ കാലമായി അന്വേഷിച്ചു ഞാന്‍ നടക്കുന്നു. ഇങ്ങനെ ഒന്ന് ഒത്തുകിട്ടിയപ്പോള്‍ പറയുന്നു എന്നേയുള്ളൂ. തെറ്റാണെങ്കില്‍ ക്ഷമിക്കണം.
എന്റെ സ്വന്തം ഏട്ടന്റെ സ്ഥാനത്ത് സോറി ഏട്ടനായി തന്നെയാണ് ഞാന്‍ ലാലേട്ടനെ കാണുന്നത്. അത് കൊണ്ടു കൂടിയാണ് പറയുന്നത്.
ലാലേട്ടന്‍ ഇനിയെങ്കിലും ഫിലിംസ് തിരെഞ്ഞെടുക്കുന്ന കാര്യത്തില്‍ സെലെക്ടീവ് ആകണം. എന്റെ അച്ഛനും അമ്മയുമൊക്കെ പറഞ്ഞു തന്നിടത്ത് നിന്നാണ് ഞാന്‍ ലാലേട്ടന്‍ ചിത്രങ്ങള്‍ കാണാന്‍ തുടങ്ങുന്നത്. ഏകദേശം പതിനെട്ടോ പത്തൊന്‍പതോ വര്‍ഷങ്ങള്‍ക്കുമുന്‍പ്. അന്നുമുതല്‍ ഇന്നുവരെ വേറൊരു താരവും എന്റെ മനസ്സിലില്ല , ഒരേയൊരു ലാലേട്ടന്‍ മാത്രം.പക്ഷെ ലാലേട്ടന് എന്താ പറ്റിയത്, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞ പത്തിരുപതു വര്‍ഷക്കാലം മലയാളസിനിമ അടക്കി വാണത് ലാലേട്ടന്‍ തന്നെയാണ്. ഞങ്ങളെ അത്രമാത്രം രസിപ്പിച്ച ,കരയിപ്പിച്ച, ചിന്തിപ്പിച്ച ലാലേട്ടന്റെ കഥാപാത്രങ്ങളോളം മറ്റൊരു കഥാപാത്രങ്ങളില്ല. പക്ഷെ ഇപ്പോള്‍ എന്റെ ലാലേട്ടന് എന്താ പറ്റിയത് ,ലാലേട്ടന്റെ ചിത്രങ്ങളെ കളിയാക്കി ഒരാള്‍ പോലും സംസാരിക്കുന്നത് കേട്ടാല്‍ എനിക്ക് സഹിക്കുകയില്ല, പക്ഷെ കഴിഞ്ഞ വര്‍ഷം പേഴ്സണലായി ഞാന്‍ കുറെ വിഷമിച്ച വര്‍ഷമാണ്‌.ആദ്യമിറങ്ങിയ റെഡ് ചില്ലീസില്‍ തുടങ്ങിയ വിഷമം മൂര്‍ധന്യത്തില്‍ എത്തിച്ച ചിത്രങ്ങളാണ്‌ പിന്നീട് വന്ന സാഗറും, ഭഗവാനും. കുറച്ചെങ്കിലും ആശ്വാസം തന്ന ചിത്രമായിരുന്നു ഭ്രമരം. അടുത്ത ചിത്രം ഇറങ്ങിയപ്പോള്‍ സത്യം പറഞ്ഞാല്‍ ലാലേട്ടനെ കടിച്ചു തിന്നാനുള്ള ദേഷ്യമാണ് വന്നത്. എയ്ന്ജേല്‍ ജോണ്‍ . ഹോ എന്തൊരു ഫിലിം ആണത്. പറഞ്ഞു പഴകിയ ഒരു കഥ, എന്തിനാ ലാലേട്ടാ ഇത്തരം ചവറുകള്‍ക്ക് ഡേറ്റ് നല്‍കുന്നത്, പിന്നെ ഒരു ആശ്വാസം നല്‍കുന്നത് അവസാനം വന്ന ഇവിടം സ്വര്‍ഗ്ഗമാണ് എന്നചിത്രം, നല്ല കഥ, നല്ല തിരക്കഥ, അശ്ലീലം കലരാത്ത സംഭാഷണങ്ങള്‍ , അതിലുമൊക്കെ അപ്പുറം ലാലേട്ടന്റെയും മറ്റു താരങ്ങളുടെയും കിടിലന്‍ പെര്‍ഫോമന്‍സ്. ഏതായാലും നല്ലൊരു ചിത്രത്തോടെ ഈവര്‍ഷം തുടങ്ങാന്‍ കഴിഞ്ഞല്ലോ എന്നാ സമാധാനം ഉണ്ട്.
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ലാലേട്ടന്റെ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ പേടിയാണ്,ഒരു പക്ഷെ ലാലേട്ടനോടുള്ള സ്നേഹം കൊണ്ടായിരിക്കാം ആ പേടി . മറ്റൊരു താരത്തിന്റെ (പേരെടുത്തു പറയാമല്ലോ) മമ്മൂട്ടിസാറിന്റെ ആരാധകര്‍ ഇവിടെ വലിയ തെമ്മടിതരങ്ങളാണ് കട്ടികൂട്ടുന്ന്തു. ഇവരുടെ ഇടയില്‍ ജീവിക്കുന്ന ഞങ്ങളുടെ ( ലാലേട്ടന്റെ ആരാധകരുടെ ) അവസ്ഥ. അവര്‍ ഞങ്ങളെ കൊന്നു കൊല വിളിക്കുകയാണ്‌. പക്ഷെ ഞങ്ങള്‍ പല തട്ടുമുട്ടുകളും പറഞ്ഞു നില്‍ക്കാറുണ്ട്, തല്ക്കാലം ഈ കാട്ടില്‍ ഒരു സിംഹം മതി. ആ സിംഹം ലെഫ്.കേണല്‍ പദ്മശ്രീ ഭരത് ഡോക്ടര്‍ മോഹന്‍ലാലാണ്. അത് ഞങള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. ഇത്രയും പറഞ്ഞത് ഞാന്‍ മുന്‍പ് പറഞ്ഞല്ലോ എന്റെ എട്ടനോടാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം.
പിന്നെ പ്രത്യേകിച്ച് പറയാനുള്ളത് ലാലേട്ടന്റെ ചിത്രങ്ങള്‍ വരുന്ന ദിവസം മുതല്‍ ഒരു പറ്റം സാമൂഹ്യ വിരുദ്ധര്‍ തിയേറ്ററില്‍ കയറി ആദ്യ ഷോ മുതല്‍ കൂവുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്. പെരിന്തല്‍മണ്ണയില്‍ ഏഴു റിലീസിംഗ്തിയേറ്റരാണ് ഉള്ളത്. ഏതു തെയെട്ടരില്‍ ലാലേട്ടന്റെ പടം റിലീസ്ചെയ്താലും ഇതു തന്നെയാണ് അവസ്ഥ. എന്താ ഞങ്ങള്‍ ചെയ്യേണ്ടത് ? ലാലേട്ടന്‍ തന്നെ പറയൂ , തിരിച്ചു ചെയ്യാന്‍ അറിയാഞ്ഞിട്ടല്ല ലാലേട്ടാ, അത് ലാലേട്ടന് പേര് ദോഷമാകുമോ എന്ന് പേടിച്ചാണ്... അവര്‍ പടത്തിനെ കുറിച്ചല്ല കളിയാക്കുന്നത് മറിച്ച് ലാലേട്ടന്റെ തടിയെ കുറിച്ചാണ്.ലാലേട്ടന് തടികുറച്ച് കൂടിയതുകൊണ്ട് ഞങ്ങള്‍ക്ക് കുഴപ്പമില്ല , പക്ഷെ അവര്‍ അതും പറഞ്ഞു കളിയാക്കുന്നത് കാണുമ്പൊള്‍ സഹിക്കുന്നില്ല . അതുകൊണ്ടുകൂടിയാണ് പറയുന്നത്. ദയവു ചെയ്തു തടി ഒന്ന് കുറക്കണം . പ്ലീസ് ഒരു അപേക്ഷയാണ്. നിരസിക്കരുത്.

vinu said...

(മുന്‍പത്തെ പോസ്റ്റിന്റെ ബാകിയാണ്, അതില്‍ കൊള്ളാത്തത് ഇവിടെ ചേര്‍ക്കുന്നു. ഇത്രയും പറഞ്ഞത് എന്റെ സ്വന്തം എന്ന വിശ്വാസത്തിലാണ് , എന്നോട് ദേഷ്യം തോന്നരുത്.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് ഇവടെ നടന്നത്, ഒന്ന് ഇതിനു മുന്‍പ് രണ്ടായിരത്തി എട്ടു ആഗസ്ത് ഇരുപതു തിങ്കളാഴ്ച നടന്നു, ലാലേട്ടനെ ഒന്ന് കാണുക എന്നത്. ലാലേട്ടന്‍ ബി&ജി വെഡിംഗ് സെന്റര്‍ ഉത്ഘാടനം ചെയ്യാന്‍ അങ്ങടിപ്പുറത്തു വന്നപ്പോള്‍ ഞാന്‍ കണ്ടിരുന്നു.
ഈ പോസ്റ്റിനു മറുപടിയായി ലെട്ടന് ബുദ്ധിമുട്ടാവില്ലെങ്കില്‍ സമയം കിട്ടിയാല്‍ ഒരു മെസേജ് അയച്ചാല്‍ വലിയ സന്തോഷമാകും. അടികമോന്നും വേണ്ട , വിനീതെ എന്നൊന്ന് വിളിച്ചാല്‍ മതി.പ്ലീസ് എന്റെ മൊബൈല്‍ നമ്പര്‍ താഴെകൊടുക്കുന്നു.
തല്‍കാലം നിറുത്തുന്നു.
ലാലേട്ടന്റെ ഒരു ആരാധകന്‍ അല്ല ഒരു അനുജന്‍ ...
വിനീത്.ക
ദ്വാരക
വലംബൂര്‍
പെരിന്തല്‍മണ്ണ
മലപ്പുറം

mob: 9497872450

vinu said...

ഹായ് ലാലേട്ടാ, ഞാന്‍ തുടര്‍ച്ചയായി അയക്കുന്നത് ബുദ്ധിമുട്ടാവില്ല എന്ന് കരുതുന്നു.
ലാലേട്ടാ എന്നെ എന്റെ നാട്ടിലെ ആളുകള്‍ പറയുന്നത് ഞാന്‍ അങ്ങയുടെ ഒരു മരമാണെന്നാണ്. എനിക്കത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ് . ലാലേട്ടന്റെ പടം ഇറങ്ങിയാല്‍ ആദ്യം അഭിപ്രായം എന്നോടാണ് ചോദിക്കരുള്ളത്, കാരണം റിലീസിംഗ് ഡേ ആദ്യ ഷോ തന്നെ ഞാന്‍ കണ്ടിരിക്കും.ഇനി എന്നെ കുറിച്ച് ചിലത് പറയട്ടെ,
എന്റെ പേര് വിനീത് എന്നാണ്, എനിക്ക് ഇരുപത്തിനാല് വയസ് മാത്രമേയുള്ളൂ, കഴിഞ്ഞവര്‍ഷം എന്റെ അച്ഛന്‍ മരിച്ചു. ന്യുമോണിയ ആയിരുന്നു. വീട്ടില്‍ അമ്മയും അനിയനും മാത്രമേയുള്ളൂ.ഞാന്‍ ഒരു ഇന്റര്‍നെറ്റ്‌ കഫെ നടത്തുകയാണ്,അനിയന്‍ ബികോം കഴിഞ്ഞു, ഞാന്‍ പ്ലസ്ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. എന്റെ ഇനിയുള്ള ഏറ്റവും വലിയ ആഗ്രഹം അങ്ങയെ ഒന്ന് പരിചയപ്പെടുക എന്നതാണ്, എന്നാണ് അത് നടക്കുക, അങ്ങേക്ക് ബുദ്ധിമുട്ടാവില്ലെങ്കില്‍ എത്രയും പെട്ടന്ന് അത് സാധിപ്പിച്ചു തരുമെന്ന് വിശ്വസിക്കുന്നു.ഇത് വായിക്കുമെന്ന് കരുതുന്നു,നന്ദി നമസ്കാരം.
വിനീത്.കെ
ദ്വാരക
വലമ്പൂര്‍ പി ഓ
പെരിന്തല്‍മണ്ണ
മലപ്പുറം ജില്ല
679325
mobile number : 9497872450
land number : 04933223436

Unknown said...

hai laletta. enthokkeyund visheshangal. ee site kitiyappol valareyere santhosham thonni......

Unknown said...

Laletta

I have been following your comments in this blog and also your write ups in Malayala Manorama that is published as 'Sammohanam'.

I am happy that you are very frank and bold in publishing your views and experiences in your writings.
I hope that it will help in giving some guidance and eyeopening to the misguided Malayali youth who sees you as an Icon but are still not able to find the right path for discharging the responsibility to the society and social obligations.

Love
Arun
09844172941

Anonymous said...

ലാലേട്ടാ,
എന്തൊക്കെയോ എഴുതണം എന്നു കരുതിയതാ...പിന്നെ വേണ്ടെന്നു വെച്ചു. എല്ലാരും സ്വപ്നം കാണുന്നത് പോലുള്ള ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്‌. ഇപ്പൊ പോയി നോക്കിയാല്‍ അവിടെ ഒന്നുമില്ല. പുഴയും വയലും പോയത് പോട്ടെ. പക്ഷെ എനിക്കു മനസ്സിലാകാത്തത് ആളോളുടെ മനസ്സിലെ നന്മ എവിടെ പോയെന്നാ..

മറുള്ളവരെ വെറുക്കുന്നത് പോട്ടെ, ലലെട്ടനറിയോ എത്രയോ വീടുകളില്‍ അമ്മ, അച്ഛന്‍, മക്കള്‍, സഹോദരങ്ങള്‍ ഇവരൊക്കെ അന്ന്യരെ പോലെ കഴിയുന്നുണ്ടെന്ന്.

ആഹ്...എനിക്കറിയില്ല ഒരു പക്ഷെ നോസ്ട്രദാമുസ് പറഞ്ഞ പോലെ 2012 ല്‍ ലോകം അവസാനിക്കട്ടെ. എനിക്കാകെ ഓര്‍മ വരുന്നത് അവതാര്‍ മൂവി ലെ animated character (worthington) പറയുന്നതാ (to the goddess tree Ewa at the end) "If craz is with you just look into her brain, her memory. See from where we've came. There is no green now. The people there have destroyed their mother. Let me defeat them or they'll do the same here"

കുഞ്ഞുനാള്‍ മുതല്‍ ലാലേട്ടന്റെ സിനിമകള്‍ കണ്ടു വളര്‍ന്ന ഒരാളാ ഞാന്‍.. ഇവിടെ ബാംഗ്ലൂര്‍ വന്നതിനു ശേഷവും ലാലേട്ടന്റെ എത്രയോ സിനിമകള്‍ ഞാന്‍ കണ്ടിരിക്കുന്നൂ.. അപ്പോഴൊക്കെ ഞാന്‍ വിചാരിച്ചിട്ടുണ്ട് ഈ സിനിമകളിലെ പോലെ നന്മയുള്ള മനുഷ്യരുണ്ടയിരുന്നെന്കിലെന്നു..ഒന്നും നടക്കില്ല ലാലേട്ടാ... ലാലേട്ടന്‍ വിചാരിക്കുന്നത് പോലെ അല്ലെങ്കില്‍ ഞാനോ ഇവിടെ മരുപടിയെഴുതിയ മറ്റു പലരോ വിചാരിക്കുന്നത് പോലെ ഒന്നും... കാരണം മാറ്റാന്‍ കഴിയുന്നടിത് നിന്നുമൊക്കെ എല്ലാം ഒരുപാട് മാറിപോയി...

വിമേഷ് കുമാര്‍
PS: I've a request. Please make this blog more exposed. Let more and more people come here and read the blogs and the replies. At least let us make together to keep the last drop of goodness remaining in their hearts.

എം.മുകുന്ദന്‍ (പേര് പറയുന്നന്തിനാല്‍ എനിക്കു അധെഹതിനോട് ബഹുമാനമില്ല എന്നു കരുതരുത്) പറഞ്ഞത് പോലെ പഴയ തലമുറ ഒരുപാട് വായിച്ചിരുന്നു. അതിനാല്‍ അവര്‍ നന്മയും സ്നേഹവും ഉള്ളവരായിരുന്നു. ഇപ്പൊ എല്ലാരും ബിസിയല്ലേ. ഒരു നല്ല ജനതയെ കൊണ്ടുവരാന്‍ വായന കൊണ്ട് മാത്രമേ കഴിയൂ (അതൊരിക്കലും നടക്കില്ല എന്നു അദ്ദേഹത്തിന് തന്നെ തോന്നിയിട്ടുണ്ടാവാം )

Unknown said...

Iniyullu lalinte prakadanagal mikachathavate prarthanapoorvam Himesh bahrain 0097339730614

Unknown said...

iniyulla laletante prakadanangal mikachathavate prarthanapoorvam Himesh bahrain 0097339730614

nature roots said...
This comment has been removed by the author.
Subiraj Raju said...

സ്നേനഹമല്ല നിലനിൽ‌പ്പാണിന്നു വലുത്, അതിനു വേണ്ടി സ്നേഹുക്കുന്നു, സ്നേഹം അഭിനയിക്കുന്നു, തല്ലും കൊല്ലും തീവ്രവാദങ്ങളുമെല്ലാം ആ ഒരു നിലനിൽ‌പ്പിനു വേണ്ടിമാത്രമാണ്. പണവും പദവിയുമുള്ളവർ തമ്മിലടിക്കുന്നു. അവരുടെ വാക്കുകേട്ട് മുൻപിൻ ചിന്തിക്കാതെ തല്ലാനും കൊല്ലാനും ചാവാനും നിൽക്കുന്നവർ. അതിൽ പാവപ്പെട്ട കുറച്ചുപേർ എന്തിനെന്നുപോലുമറിയാതെ ബലിയാടാവുന്നു. പണത്തിനുവേണ്ടിമാത്രമാൺ പലരും ഈ വലിയിൽ വീണുപോവുന്നത്. ആർക്കും പറഞ്ഞോ ഉപദേശിച്ചോ ഇവരെ നേർവഴിക്കെത്തിക്കാനാവില്ല. അതിനൊരു ജീവിത മാർഗ്ഗമാണ് യുവാക്കൾക്ക് നൽകേണ്ടത്. അങ്ങനെമാത്രമെ ഇതിനു കുറെച്ചെങ്കിലും മാറ്റംവരുത്തുവാൻ കഴിയുകയുള്ളു. അതിനു വേണ്ടി മുന്നിട്ടിറങ്ങേണ്ടത് ഇവിടുത്തെ സാമൂഹിക-രാഷ്ട്രീയ നേതാക്കളാണ്. നാടിനെയോ നാട്ടുകാരെയോ സംരക്ഷിക്കണമെന്നോ പരിചരിക്കണമെന്നോ ഒരിക്കൽ‌പ്പോളും ചിന്തിക്കാത്ത ആ ഒരു വിഭാഗം നിലനിൽക്കുന്നിടത്തോളം ലാലേട്ടന്റെ ഈ വാ‍ക്കുകൾക്കും വരികൾക്കും ഒരു പ്രസക്തിയുമുണ്ടാവില്ല. ഒരുപക്ഷെ മോഹൻലാൽ എഴുതിയെതെന്ന് കാണുമ്പോൾ കുറേപേർ വായിച്ചിരിക്കും,ആര് മനസ്സിലാക്കാൻ സ്നേഹവും നന്മയുമൊക്കെ. ആരെയാണ് മനസ്സിലാക്കേണ്ടത്. കുറച്ചുപേരെങ്കിലും അതൊക്കെ മനസ്സിലാക്കി ജീവിക്കുന്നുവെന്നതാ‍ണ് ഇക്കാലത്തിന്റെ പുണ്യം. അപ്പോഴും സ്നേഹിക്കലും സ്നേഹിക്കപ്പെടലുമെന്നൊക്കെയുള്ള വാക്കുകൾ പോലും കേൾക്കാനില്ലാത്ത ഒരു കാലത്തേക്കാണ് ലോകം യാത്ര തുടരുന്നതെന്നാണ് എനിക്കു പലപ്പോഴും തോന്നിയട്ടുള്ളത്...

നന്ദി ലാലേട്ടാ...
സ്നേഹപൂർവ്വം
സുബിരാജ്.
+91 9594668878

ശ്രീ said...

ലാലേട്ടനും മലയാള സിനിമയ്ക്കും ഈ 2010 വളരെ നല്ല സിനിമാ വിജയാനുഭവങ്ങളുടേതാകട്ടെ എന്നാശംസിയ്ക്കുന്നു.

legisara said...

ഡിയര്‍ ലാലേട്ടാ ബ്ലോഗ്‌ വായിച്ചു വളരെ സന്തോഷം തോന്നി. ഇന്നത്തെ തലമുറയെ അവരുടെ
വഴിയെ പോയി കണ്ടു കഴിയുന്നതും നേര്‍ വഴി നടത്താന്‍ ലാലേട്ടനെ പോല്‍ ഉള്ളവര്‍ വിചാരിച്ചാല്‍ നടക്കും. ലാലേട്ടനെ സ്നേഹിക്കുന്ന ഒരു വലിയ സമുഹം ഉണ്ട് അവര്‍ ലാലേട്ടന്റെ വാക്കുകള്‍ക്കു ചെവി തരും അതില്‍ കുറച്ചു പെരെങ്ങില്ലും അതിനെ പറ്റി ചിന്തിച്ചു പ്രയോഗികമാക്കും .

ഞാന്‍ Ministry of Home Affairs ന്റെ കീഴിലുള്ള ഒരു department ല്‍ ആണ് ജോലി ചെയ്യുന്നത് . നമ്മുടെ നാട്ടിന്‍റെ ഇരുട്ട് അറകളെ കുറിച്ച് കുറച്ചൊക്കെ അറിയാം. അപ്പോഴൊന്നും തോന്നാത്ത ഒരു പേടി ഇപ്പൊ തോന്നുന്നു നമ്മുടെ നാട്ടിന്‍റെ ശാപം എന്ന് ഒരു സംശയവും കൂടാതെ വിളിച്ചു പറയുന്ന QUOTATION PARTIES നെ ആരാധിക്കുന്ന ഇല്ലെങ്ങില്‍ വിസ്മയത്തോടെ നോക്കുന്ന ഇന്നത്തെ തലമുറയെ പറ്റി ഓര്‍കുമ്പോള്‍.

എന്‍റെ അനുഭവം പറയാം കഴിഞ്ഞ മാസം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ എന്‍റെ ചേച്ചിയുടെ മക്കളുടെ കൂടെ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോള്‍ പള്ളികൂടങ്ങളില്‍ രാഷ്ട്രിയ പാര്‍ട്ടികാരുടെ അളവ് കടന്ന പ്രവര്‍ത്തികളെ കുറിച്ച് പറഞ്ഞപോള്‍ ശരിക്കും ഞാന്‍ ഞെട്ടി പോയി. അവരുടെ processions ല്‍ ആളുകളെ കുട്ടാനായിട്ടു ഈ കുട്ടിക്കളെ ബലം പ്രയോഗിച്ചു കൊണ്ട് പോവാറുണ്ട്. അങ്ങിനെ പേടിച്ചു പോകുന്ന ഈ പാവങ്ങളെ ചില നേരങ്ങളില്‍ പോലീസും അറസ്റ്റ് ചെയ്യാറുണ്ട്. പിന്നെ കേസ് ആയി പ്രശ്നങ്ങള്‍ ആയി ചില കുട്ടികളുടെ ഭാവി അതോടെ തീര്‍ന്നു. ഒരു പക്ഷെ അവരുടെ കൂടെ processions ല്‍ പോകാത്ത കുട്ടികളെ പിന്നെ വന്നൂ അടിക്കാരും ഉണ്ടത്രേ. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇങ്ങനെ പോകുന്ന ചില കുട്ടികള്‍ ഒന്നുകില്‍ വല്ല മന്ത്രിമാരും, ചില ഭാഗ്യം ഉള്ളവര്‍ ഇതില്‍ നിനെല്ലാം വിട്ടു നന്നായിട്ട് പഠിച്ചു ജീവിതത്തില്‍ വിജയിക്കാരും ഉണ്ട്. പക്ഷെ കൂടുതല്‍ പേരും ഈ ചൂടെല്ലാം തണുക്കുമ്പോള്‍ ജീവിതത്തില്‍ കഷ്ടപെടാറും ഉണ്ട്. ഇതില്‍ എല്ലാറ്റിലും അപകടം പിടിച്ചതും പോകാന്‍ പാടില്ലാത്തതും ചില പേര്‍ QUOTATION PARTIES ആകുന്നതാണ് . അപ്പൊ ഈ കേട്ട് കൊണ്ടിരുന്ന ചേച്ചിയുടെ മകന്‍ പറഞ്ഞത് എന്നെ ഇപ്പയും ഞെട്ടിക്കുണ്ട്. അവന്‍ പറഞ്ഞത് ഈ പറഞ്ഞ എല്ലാരേയും കാട്ടി QUOTATION PARTIES ആണ് പ്രസിദ്ധവും കൂടുതല്‍ സുരക്ഷിതരും ജീവിതം ആസ്വാദിക്കുന്നവരും. കുറച്ചു നേരം എനിക്ക് അവനോടു എന്ത് പറയണം എന്നെ മനസിലായില്ല. അത് കഴിഞ്ഞു ഞാന്‍ പറഞ്ഞ advice എത്രതോള്ളം അവന്‍ മനസിലാക്കി എന്ന് അറിയില്ല. പക്ഷെ ഈ ആരാധന എവിടെ പോയി നിക്കും എന്ന് ചിന്തിക്കാന്‍ വയ്യ.

ഇതിനെ പറ്റി ഇങ്ങനെ discuss ചെയ്യുന്നേ കാട്ടിലും നമ്മള്‍ ഒത്തു ചേര്‍ന്ന് പ്രായോഗികമായി എന്തെങ്ങില്ലും ചെയ്തെ പറ്റു. അല്ലേ ലാലേട്ടാ?

nature roots said...

Just found your blog.. I always envy the way you write.. its really catchy..
I havent gone through all of em yet.. but I will for sure..
LIke you said.. hope everyone will find peace and love this yr and will be like that for ever...

have a wonderful year ahead..
I live in a place there is no mobile phone available.. its in the Arctic.. so I will give ma landline.. I will be around most of the time (day time in India)

lookin for more to read..

Regards
Vimal
Cape Dorset, Nunavut, Arctic
00 1867 897 8837
natureroots@gmail.com

rooney said...

hai laleta,
have a great year,and i wish u good professional achievements too.
laletta we should take a movement against the younger generations terroristic attitude,it is a very needed to kept our countries prosperity and happiness.so we stand together for our country.
jai hind
with lots of love and prayer SANALTHIMOTHY[THE PROUD INDIAN]

Unknown said...

Dear Laletta,

I am a die hard fan of you since the day i saw your movie'CHITHRAM'. From then I have tried to keep a track of your professional and personal life. I admire your flexibility as an actor and frankness and boldness to share your views to the public in spite of being a celebrity.

I definitely agree with what you have posted in this blog. You have chosen a good cause, to prevent terrorism, that too in the time when our intelligent youth indulge in inhuman activities for their selfish motives. I t is hightime that the youngsters of our society have to be conscientized to stay away from these kind of social evils and the message has to be propagated in a large way. As you said, its not a one man show, but it should be a collective effort. Let's join our hands to curb this social evil...Laletta, i am there with you..

With Love,

Gipson John
Bangalore
09742751765.

Anonymous said...

All these are nonsense. Monhanlal is just and actor and young people of the country should try to do better things rather than blindly following cinema actors. Its not goign to help us in any way. Just a waste of time.

Unknown said...

hai laleta your very intalijant star bcz your comments are very true the new year i very biggest function in world . but kerala the new year is modaratly usefull but ..................................

Unknown said...

hai laleta your mega star in last 25 years .... enthokke undu visheshangal .... laletante ethe padam irangiyalum njan athu kanathe ninnitilla athinu eniku kayiyilla i love you laleta njan alappuzha tdmc medical collagil mbbs studant anu valare kashtapettu anu laleta padikkunnath enikku vere arum illa... enne chila friends anu padippikkunnath . ithokke enthinu laletanod parayunnathu ennavum alle... enikku vere arodum parayanilla ...laletananu enikku ellam .... laletan enikku ente swantham ettane pole anu..... enne onnu vilikkavooooo................ my number:8129666693,9544961452
MH Sinan.T
PHARMACY STUDENT
TDMC ALAPPUZHA
MY PHONE NUMBER: 8129666693,9544961452 LALETAN VILIKKUM ENNA VISHVASATHODE..............................

AKSHAY said...

Dear Laletta,

I'am very lucky to leave a comment on this blog.i cant believe this.'happy new year"
laletta you makes each malayalee to be proud.your actin g skill is so s great.You
are the icon of kerala.mangalassei neelakandan was really fentastic.
I think SAGAR ALIAS JAKIES facial hair style so good for you.It makes you again young and to be an aggressive character.We hope somany comedy characters also in the future.Wish you all the best!
RESEDENCE 0496-2447399

Unknown said...

Very GooD laletta

Ameen
Jeddah
00911632848389

archana said...

Laletta ....iam waiting for your new post. with lots of love and prayers

pradeep said...

പ്രിയപ്പെട്ട ലാല്‍ സാര്‍,
മുന്‍പ് ഞാന്‍ ബ്ലോഗില്‍ എഴുതിയതിനു എന്നെ വിളിച്ചിരുന്നു. വളരെ സന്തോഷം. വളരെ കാലം കൂടിയാണ് ഇന്ന് ബ്ലോഗില്‍ വരുന്നത്. ജീവിതത്തിന്റെ അഗ്രങ്ങള്‍ കൂട്ടിപിടിപ്പിക്കാന്‍ ഓടി പാടുപെടുമ്പോള്‍ വായിക്കാന്‍ പറ്റിയില്ല. എഴുതിയത് വായിച്ചു.
ഇന്നത്തെ തലമുറയുടെ ആധുനികത്വത്ത്തിന്റെ പുറകെ ഉള്ള പാച്ചിലിന്റെ ഫലമാണ് എല്ലാം എന്ന് തോന്നുന്നു. പഴയ തലമുറയില്‍ നാം മുത്തശി കഥ കേട്ട കാലം. കഥകളില്‍ രാമനും, രാവണനും, യേശുവും, നബിയും എല്ലാവരും നിറഞ്ഞുനിന്നിരുന്നു. അവരിലെ യോദ്ധാക്കളും, സഹിഷ്ണുതയും, ത്യാഗവും എല്ലാം അത് കേട്ട് വളര്‍ന്ന തലമുറയില്‍ വളരെ പ്രത്യക്ഷമായ, കാതലലായ സ്വഭാവ പരിണാമം വരുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നോ? അത്തരമൊരു സാഹചര്യം ഇന്നത്തെ തലമുരക്കുണ്ടോ? അങ്ങിനെ ഒരു മുത്തസിയെ കാണണമെങ്കില്‍ വൃദ്ധ സദനത്തില്‍ പോകണം.
സ്കൂള്‍ വിട്ടു വരുമ്പോള്‍ അമ്മ പുഞ്ചിരിച്ചു കുസലം ചോദിച്ചു കാപ്പി കൊടുക്കെണ്ടാപ്പോള്‍, അമ്മ ടെലിവിഷനില്‍ കണ്ണീര്‍ വാര്‍ക്കുന്നു. അവന്‍ ഏകനാകുന്നു. അവന്‍ അവന്റെ ലോകം സ്വയം വാര്‍ക്കുന്നു. ആധുനിക യുഗത്തിലെ മൊബൈലും, ഇന്റര്‍നെറ്റും അവന്‍ പരതുന്നു. അവന്റെ ചിന്തകള്‍ ഒരു അശ്ലീകര യൂറോപ്യന്‍ സംസ്കാരതിനടിമാപ്പെടുന്നു. ഫലം ഇന്നത്തെ സാംസ്കാരിക അധപ്പതനത്തിനു വഴിവെക്കുന്നു. പണ്ട് അവന്‍ വാര്‍ത്തെടുക്കുന്ന ലോകം അവനെ മനോരോഗസുപത്രിയില്‍ എത്തിച്ചിരുന്നു.
ഇനി മതം, സാറിനു അറിയുമോ? ഗ്രാമങ്ങളില്‍ വളരുന്നത്‌ മത സ്പര്‍ധ അല്ല. ജാതി സ്പര്‍ധ ആണ്. മതത്തിന്റെ മത്സരം ഈശ്വരനെ ആരാധിക്കുന്നു എന്ന് വരുത്തി തീര്‍ക്കലാണ്. ഒരിടത് ഒരു ഗുരുവും രണ്ടു ശിഷ്യന്‍മാറും ഉണ്ടായിരുന്നു. ഒരിക്കല്‍ ഗുരു ഉറങ്ങുമ്പോള്‍ ഒരുവന്‍ അദ്ധേഹത്തിന്റെ ഇടതുകാല്‍ തിരുമ്മാന്‍ തുടങ്ങി. മറ്റവന്‍ വലതും. ഇടതുകാല്‍ തിരുംമിന്നവന്റെ കൈ വലതുകാലില്‍ കൊണ്ട്. മറ്റവന് ഇത് രസിച്ചില്ല. അവന്‍ ഇടതുകാലില്‍ ആഞ്ഞടിച്ചു. അക്രമം മൂത്ത് മറ്റവന്‍ കിണ്ടി കൊണ്ട് അടിച്ചു. ഉണര്‍ന്നു കൊപക്രന്തനായ ഗുരുവിനോട് അവര്‍ പറഞ്ഞു. ഇന്ത് നങ്ങളുടെ കാര്യമാണ് താങ്കള്‍ ഇടപെടേണ്ട. ഇതാണ് മത അധ്യക്ഷന്മാരുടെ സ്ഥിതി. നെറ്റ് കഫെ അടക്കാന്‍ പോകുന്നു. ബാക്കി പിന്നീടു എഴുതാം.

മേജര്‍ മോഹന്‍ലാലിന്‍റെ കാണാമറയത്തെ കൂട്ടുകാരന്‍. പ്രദീപ്‌ കുമാര്‍. 9495715492 .

Amal Sabu said...

you are rights celebrations are becoming disaster. our society is immersed in alcohol and celebration so laletta continue this reactions towards society and try to use your popularity for giving some awareness
hope a hero will rise up in our society
best wishes
amal
kottayam

Unknown said...

swpna malika kathirikkunnu. oppam puthiya postingum

sasneham
manoj

Anonymous said...

what happened to nairsanand casanova

Unknown said...

quotation sangagalude valam avar janangalil valarthi edutha bhayam aanu. athe bhayam janam quotation sangangalude nere prayogichal ella prashnangalkum oru avasanam valare eluppamanu. pakshe nammude nattile policekarum, muthalalimarum, rashtriyakarum ellam ithinu oru valiya thadassamanu..athukondu nammukku prarthikkam "ente eeshwara daivathinte swantham nadaya ee sundara keralathil ninnum ente jeevaneduthu valla americakaranteyo chinakaranteyo makanayi oru punarjanmam tharename"

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal....

RENNI'S VISION said...

ശ്രീ മോഹന്‍ ലാല്‍ പറഞ്ഞത് അക്ഷരം പരതി ശരിയാണ്. പലപ്പോഴും സിനിമ കണ്ടിട്ട് എനിക്കും തോന്നിയിട്ടുണ്ട് ഈ കൊതുകിന്റെ കാലു പോലെ ഉള്ള കാലുകൊണ്ട് ആര്‍ക്ക്നെകിലും ഇട്ടു ഒരു തൊഴി കൊടുത്തു ഒന്ന് ആളാകാം എന്ന്. ഞാന്‍ പറഞ്ഞു വന്നത് ഒരു ചേതോവികാരം സിനിമയില്‍ കൂടി നമുക്ക് ലഭിക്കുന്നു. എന്നാല്‍ അതിന്റെ പര്യവസാനം ഒരു ദുഖത്തിലോ, ഒരു തകര്ച്ചയിലോ അവസാനിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ടതാണ് ഇതിലൊന്നും വിജയം നേടാന്‍ നമുക്ക് കഴിയില്ല എന്ന്. പക്ഷെ പലപ്പോഴും നല്ല ആശയങ്ങളെ ചെറുപ്പക്കാര്‍ തഴയുന്നു. ഇതൊക്കെ മാറേണ്ടി ഇരിക്കുന്നു. പലതും കണ്ടും കേട്ടും പ്രതികരിച്ചു പ്രതികരിച്ചു കൈപ്പ് നുകര്‍ന്നപ്പോള്‍ മിണ്ടാതെ ഇരിക്കുന്നു ഇപ്പോള്‍ നിര്‍ജീവമായ ഒരു അവസ്ഥ.
നിര്‍ത്തട്ടെ ..ഇനിയും തുടരാം.
എന്ന് സ്നേഹ പൂര്‍വ്വം റെന്നി
ആഫ്രിക . മൊബൈല്‍ നമ്പര്‍ +243 81 621 43 22.
email : rennijohn175@yahoo.com
എന്റെ ഒരു ബ്ലോഗ്‌ ഉണ്ട് ....തുടരുവാന്‍ സമയം കിട്ടിയില്ല എങ്കിലും തുടരും....സമയം ഉണ്ടെങ്കില്‍ വിസിറ്റ് ചെയ്യുക. മുല്ല മൊട്ടുകള്‍ എന്നാണു പേര്. rennimulla@blogspot.com.

Tom george said...

Lalettanu yante sneham neraja Asamshakal

amal said...

ലാലേട്ടന്റെ പുതുവല്സരസന്ദേശം ഞാന്‍ വായിച്ചു.ഇന്നത്തെ ആളുകള്‍ക്കിടയില്‍ കണ്ടു വരുന്ന ഒരു തരം നിരാശ അതില്‍ പ്രകടമായുണ്ട്.യുവജനത മാനുഷികമൂല്യങ്ങള്‍ നഷ്ടപ്പെട്ട,ലക്ഷ്യബോധമില്ലാത്ത തലമുറയായി മാറിയിരിക്കുന്നു എന്നതാണത്..ഞാനൊന്ന് ചോദിക്കട്ടെ ലാലേട്ടാ,സാഗര്‍ ഏലിയാസ് ജാക്കി,ഇരുപതാം നൂറ്റാണ്ട്,രാജാവിന്റെ മകന്‍,ഒന്നാമന്‍,പ്രജ,വാമനപുരം ബസ്‌ റൂട്ട്,ഭൂമിയിലെ രാജാക്കന്മാര്‍,തുടങ്ങിയ സിനിമകള്‍ അങ്ങയുടെതാണല്ലോ.ഇതിലെല്ലാം അങ്ങ് കാണിക്കുന്ന ഹിംസകള്‍ ഇന്നത്തെ സമൂഹത്തെ ഇതിനൊക്കെ പ്രേരിപ്പിച്ചെങ്കില്‍ അത്ഭ്തമില്ല .ലാലേട്ടന്‍ തന്നെ ഈ ഡയലോഗ് ഇരുപതാം നൂറ്റാണ്ടില്‍ പറയുന്നുണ്ടല്ലോ. ഓരോ സിനിമയും ഓരോ സന്ദേശം മുന്നോട്ടു വെക്കുന്നുണ്ട്.പോലീസുകാരെയും മറ്റും നിര്‍ദാക്ഷിണ്യം തല്ലി വീഴ്തുകയല്ലേ,അങ്ങയുടെ പല നായകന്മാരും.യുവജനതയ്ക്ക് അതാണ്‌ ശരി എന്ന് തോന്നിയിട്ടുണ്ടാവും.എന്ന് വെച്ച്,അങ്ങയുടെ എല്ലാ സിനിമകളും മോശമാണെന്നല്ല.താങ്കളുടെ ഒരു കടുത്ത ആരാധകനാണ് ഞാന്‍.ഹിംസകള്‍ ചെയ്തു കൂട്ടുന്ന നായകന്മാര്‍ അങ്ങയെക്കാള്‍ കൂടുതലായി മമ്മൂട്ടിയും,സുരേഷ് ഗോപിയുമാണ് ചെയ്തിട്ടുള്ളത്.അത് കൊണ്ട് തന്നെ ഇനിയുള്ള കാലം അത്തരം കഥാപാത്രങ്ങളെ അങ്ങോഴിവാക്കും എന്ന് പ്രതീക്ഷിക്കാമല്ലോ..........

എന്ന്,അമല്‍ദാസ്.സി
ചെട്ടികുളം,
എലത്തൂര്‍.പി.ഓ.
കോഴിക്കോട്,673303
0495 2461217 ,9495568005

muhammed sadique kp said...

laletta irikunna maram murikunna vittikalalla delithukalum muslim kalum ...muhsadiqueknr@gmail.com 00966542579592

Anonymous said...

ഗുഡ് മോര്‍ണിംഗ് സര്‍,

ഐ അം രൂപ, ഐ ടോനോറ്റ് നോ ടോ റീഡ് ഓര്‍ വ്രിറെ മലയാളം, ആസ് ഐ അം ഫ്രം ബോംബെ ആന്‍ഡ്‌ നോ ഇന്‍ ദുബായ്. ഐ വൌല്ദ് ലൈക്‌ ടോ റിക്വസ്റ്റ് യു ടോ പ്ലീസെ ബ്ലോഗ്‌ ഇന്‍ ഇംഗ്ലീഷ് ആള്‍സോ സൊ ദാറ്റ്‌ ഫാന്‍സ്‌ ലൈക്‌ അസ്‌ കാന്‍ ആള്‍സോ റീഡ്.

പ്ലീസെ ഇത് എ റിക്വസ്റ്റ്. ഐ നോ ഉ മിഘ്റ്റ് തിങ്ക്‌ ഇഫ്‌ ഐ അം എ മലയാളി വൈ ഐ ടോനോറ്റ് നോ ടോ റീഡ് മലയാളം ഐ എ സോറി എബൌട്ട്‌ ദിസ്‌

രൂപ

Sir,
The above malayalam sentence are translated from english i donot know its writen rightly. please read below what i want to say in English also.

please blog in english for fans like us who cannot read malayalam. or in both . love u so much, u are a great actor and u make us proud when we say we are from the land where Mohanlal is from.

love you

roopa

Unknown said...

Sir,
This is my humble request to you that plz something written in English or Hindi...we are also a big fan.....

Thanks

Vaibhav

Anonymous said...

Is there a way to translate the post in English...or at least write Malayalam in English...

I would love read what you have to say.

Gokul Padoor said...

The pledge against terrorism(Act for Humanity) is a very good venture, please do keep up the good work. I have tweeted both the malayalam and english pledges as under:
http://twitter.com/gokulpr/status/17986219117 (malayalam)
http://twitter.com/gokulpr/status/17986936717 (english)

Please do re-tweet both, to reach out to more through your twitter followers. Vistors to this blog too can re-tweet them so that more and more people get the message and take the pledge against terrorism.

വര്‍ണ്ണങ്ങള്‍ said...

പ്രീയപ്പെട്ട ലാലേട്ടാ,
മനുഷ്യന്‍ ചരിക്കുന്ന സകല മേഘലകളിലും മൂല്യച്യുതി നേരിടുകയാണ്. സി . രാധാകൃഷ്ണന്റ മുമ്പേപറക്കുന്ന പ ക്ഷികള്‍ എന്ന നോവലില്‍ ഇങ്ങനെ പറയുന്നു "സമൂഹം എന്തിനാണോ മൂല്യസ്ഥാനം നല്‍കിയിരിക്കുന്നത് അതിനു വേണ്ടി മുഴവന്‍ സമൂഹവും ചരിച്ചുകൊണ്ടിരിക്കും 'പണമാണ് 'ഇന്നു സമൂഹം കല്‍പ്പിച്ചിരിക്കുന്ന മൂല്യം.ഇതു മാറി ഇതു മാറി മാനവിക മൂല്യങ്ങള്‍ മൂല്യ സ്ഥാനത് വരേണ്ടിയിരിക്കുന്നു " ഇതു എങ്ങനെ വരും?എനിക്കൊരു പിടിയും കിട്ടുന്നില്ല. ഈശ്വരനോട് പ്രാര്‍ത്ഥിക്കാം എന്ന് കരുതിയാല്‍! ഈ ലോകവും അതുനിറയെ മരങ്ങളും പുഴയും പഴവും ജലവും വായുവും കലകളും രതിയും എല്ലാം നിര്‍ലോഭം തന്നിട്ട് ഇനി എല്ലാം ഒന്ന് ശരിയാക്കി കൂടി തരാന്‍ പറയുന്നത് അനീതി അല്ലെ? ഞാന്‍ മര്യാദയ്യ്ക്ക് ജീവിക്കാം എന്നല്ലാതെ ആഗോരാത്രം പണിഎടുത്തിട്ട് കഞ്ഞിയ്യ്ക്ക് അരിമേടിക്കാന്‍ ബുദ്ധി മുട്ടുന്ന ഞാന്‍ എന്ത് ചെയ്യാനാണ്? അങ്ങെയേപോലുള്ളവര്‍ സിനിമാ പോലുള്ള മീഡിയത്തിലൂടെ എന്ത് എങ്കിലും പറയുക.കലാകാരന് ആത്യന്തികമായി സമൂഹത്തോടും സമൂഹത്തിന്റ നന്മയോടും ആയിരിക്കണംപ്രതിബദ്ധത. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...
എന്റ എളിയ ബ്ലോഗ്‌
http://shaanthan.blogspot.com
rajeevmulakuzha@yahoo.com
mob.00971 566408823

Jishad Cronic said...

ലാലേട്ടാ.. ഞാന്‍ ഒരു മമ്മുക്കാടെ ആരാധകന്‍ ആണ്, പക്ഷെ ഞാന്‍ താങ്ങളെ ഇഷ്ടപെടുന്നു ബഹുമാനിക്കുന്നു. കാരണം താങ്ങള്‍ അതുല്യനായ നടനാണ്‌. നല്ല വേഷങ്ങള്‍ ചെയ്യണം... എനിക്ക് ആരാധന ഉണ്ടായിരുന്നു.ആറാം തമ്പുരാന്‍ എന്ന സിനിമ വരെ അതിനു ശേഷം എനിക്ക് കഴിഞ്ഞിട്ടില്ല.
താങ്കളുടെ ലേഖനം വായിച്ചു. ഇഷ്ടപ്പെട്ടു.

എന്‍റെ ബ്ലോഗ്‌: http://jishad-cronic.blogspot.com
ഇമെയില്‍: jishadcronic @gmail .com

Unknown said...

lal etta,i wish to congratulate for u for many things that u have done.for a few time later i was not aware about this blog,now iam.I think malayalam is most convinient to express my words.orikalum kanditillatha ayirakanakinnu jaavanmaru swantham jeevan panayam vechu kaakunna ee manillu janichathu thane daivanughraham.I proud to be an indian.



nithish vijay
anaswara
ph:9037285364

Anonymous said...

Lalettaaa....I am truely accepting your view points because the way and the truth you explained are quiet natural....i may be sorry that it will not be changed or can't be changed by anybody.Besides some people were trying to change the entire society ,they wouldn't get much support.The film shikkar says about the clearcut idea to change the mentality of those bad community. People claps by hearing the dialogues and after leaving the theatre they will forget all of them.They are part of the fastly growing{changing}society or world.I am proud of being your fan because atleast sir you are thinking for the sake of our country.

SUNILKUMARPANG said...

shikar was an entirely different film & be more selective in chosing characters as well as the directors

aJ said...

hi laleta hw z U?

Anonymous said...

+919037496509

ebyjoseph said...

hay,lalettan i think you can change the dirty mind of some youngster's who they are become a terrorist.Also i appreciate that your good mind,and i can realize that you are trying to make a good generation.you are a rare person in all world actor's.Iam a crazy fan of you and am proud of that,to say am a lalettan fan.

vivek said...

പ്രീയപ്പെട്ട ലാലേട്ടാ,
മനുഷ്യന്‍ ചരിക്കുന്ന സകല മേഘലകളിലും മൂല്യച്യുതി നേരിടുകയാണ്. സി . രാധാകൃഷ്ണന്റ മുമ്പേപറക്കുന്ന പ ക്ഷികള്‍ എന്ന നോവലില്‍ ഇങ്ങനെ പറയുന്നു "സമൂഹം എന്തിനാണോ മൂല്യസ്ഥാനം നല്‍കിയിരിക്കുന്നത് അതിനു വേണ്ടി മുഴവന്‍ സമൂഹവും ചരിച്ചുകൊണ്ടിരിക്കും 'പണമാണ് 'ഇന്നു സമൂഹം കല്‍പ്പിച്ചിരിക്കുന്ന മൂല്യം.ഇതു മാറി ഇതു മാറി മാനവിക മൂല്യങ്ങള്‍ മൂല്യ സ്ഥാനത് വരേണ്ടിയിരിക്കുന്നു " ഇതു എങ്ങനെ വരും?എനിക്കൊരു പിടിയും കിട്ടുന്നില്ല. ഈശ്വരനോട് പ്രാര്‍ത്ഥിക്കാം എന്ന് കരുതിയാല്‍! ഈ ലോകവും അതുനിറയെ മരങ്ങളും പുഴയും പഴവും ജലവും വായുവും കലകളും രതിയും എല്ലാം നിര്‍ലോഭം തന്നിട്ട് ഇനി എല്ലാം ഒന്ന് ശരിയാക്കി കൂടി തരാന്‍ പറയുന്നത് അനീതി അല്ലെ? ഞാന്‍ മര്യാദയ്യ്ക്ക് ജീവിക്കാം എന്നല്ലാതെ ആഗോരാത്രം പണിഎടുത്തിട്ട് കഞ്ഞിയ്യ്ക്ക് അരിമേടിക്കാന്‍ ബുദ്ധി മുട്ടുന്ന ഞാന്‍ എന്ത് ചെയ്യാനാണ്? അങ്ങെയേപോലുള്ളവര്‍ സിനിമാ പോലുള്ള മീഡിയത്തിലൂടെ എന്ത് എങ്കിലും പറയുക.കലാകാരന് ആത്യന്തികമായി സമൂഹത്തോടും സമൂഹത്തിന്റ നന്മയോടും ആയിരിക്കണംപ്രതിബദ്ധത. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...

ranjan said...

വാസ്തവം.....! സത്യത്തിനു മുന്‍പില്‍ മുഖം തിരിച്ചു നടക്കുന്ന മനുഷ്യ കോലങ്ങള്‍....ഈ കലികാലത്തില്‍ ഇനി എന്തല്ലാം നാം കാണണം ,എന്തല്ലാം സഹിക്കണം . ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട് ഈ നാട് വികസിക്കെണ്ടാതില്ലയിരുന്നു, നാട് വളരുംതോറും മനസ് ചുരുങ്ങുന്നു .... ഗ്രാമത്തിന്റെ നിഷ്കലങ്ങ്ത എങ്ങും നഷ്ടപെട്ടിരിക്കുന്നു. സ്വയം നശിക്കാന്‍ മനുഷ്യന്‍ തിരെഞ്ഞെടുക്കുന്ന മാര്‍ഗങ്ങളാണ് മദ്യവും മയക്കുമാരുന്നുമെല്ലാം....ഉപദേശം ഒന്നിനും പരിഹാരമല്ല....നിയ്ന്ത്ദ്രിക്കെണ്ടാവര്‍ തന്നെ ബിവേരെഗുകളും ചാരായഷാപ്പുകളും തുറന്നാലോ.....? സ്വര്‍ണത്തിന്റെ വില കൂടിയിട്ടും ആ മഞ്ഞ ലോഹത്തോടുള്ള ഭ്രമം മാറാത്തത് പോലെയാണ് മദ്യത്തോടുള്ള സമീപനവും...

Suneesh said...

Sir
Blog UPDATE Cheyyuvan Sremikkuka,,
Thirakku Moolamayirikkum Athinu Sadikkathennu Karuthunnu

Suneesh Mannathoor
Koothattukulam
9447420845

GRP said...

enikku lalettane kanan kothiyakunnu.............

GokulRaj
9656666166

GRP said...

laletta super......I am a lal fan i proud it....

GokulRaj
9656666166


Designed By: Mullookkaaran